04 August Wednesday

പരക്കെ മഴ; ഇന്ന്‌ മഞ്ഞ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
പാലക്കാട്‌
ജില്ലയിൽ തിങ്കളാഴ്‌ച പരക്കെ മഴ പെയ്‌തു. കാര്യമായ നാശനഷ്ടങ്ങൾ  റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. നേരത്തേ ജില്ലയ്‌ക്ക്‌ ശക്തമായ മഴയ്‌ക്കുള്ള മുന്നറിയിപ്പ്‌ നൽകിയില്ലെങ്കിലും ഉച്ചയോടെ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രതയാണ്‌. മണിക്കൂറിൽ 64.4 മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ പെയ്‌തേക്കാം.
തിങ്കളാഴ്‌ച രാവിലെ എട്ടരവരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 37.02 മില്ലിമീറ്റർ മഴ പെയ്‌തു. ആലത്തൂരിലാണ്‌ കൂടുതൽ മഴ രേഖപ്പെടുത്തിയത്‌. 55.4 മില്ലിമീറ്റർ. ചിറ്റൂർ 39, കൊല്ലങ്കോട്‌ 43.5, ഒറ്റപ്പാലം 50.2, പറമ്പിക്കുളം 17, തൃത്താല 44.8, പാലക്കാട്‌ 28, മണ്ണാർക്കാട്‌ 12.2, പട്ടാമ്പി 43 മില്ലിമീറ്റർ എന്നിങ്ങനെയാണ്‌ പെയ്‌ത മഴയുടെ അളവ്‌.
അണക്കെട്ടുകളിലേക്ക് ചെറിയ തോതിൽ നീരൊഴുക്കുണ്ട്‌. മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ കൃഷിക്കായി കനാലുകളിലേക്ക്‌ തുറന്ന മംഗലം, മലമ്പുഴ അണക്കെട്ടുകൾ അടച്ചു. മംഗലം അണക്കെട്ട്‌ പരിധിയിൽ 40 മില്ലിമീറ്ററും മംഗലം പരിധിയിൽ 28 മില്ലിമീറ്ററും മഴ പെയ്‌തു. പോത്തുണ്ടി 36, മീങ്കര 26.40, വാളയാർ 11, കാഞ്ഞിരപ്പുഴ എട്ട്‌, ചുള്ളിയാർ 39 മില്ലിമീറ്റർ എന്നിങ്ങനെയാണ്‌ മറ്റ്‌ അണക്കെട്ടുകളുടെ പരിധിയിൽ പെയ്‌ത മഴ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top