22 June Tuesday
തമിഴ്‌നാടും കർണാടകയും ലോക്‌ഡൗൺ

ചരക്കുവാഹനങ്ങളുടെ വരവ് കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
പാലക്കാട്
തമിഴ്‌നാടും കർണാടകയും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയിലേക്ക്‌ ചരക്കുവാഹനങ്ങളുടെ എണ്ണം കുറഞ്ഞു. ഇതോടെ പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില ചെറിയ തോതിൽ ഉയർന്നു. കിലോയ്‌ക്ക്‌ ഒന്ന്‌ മുതൽ നാലുരൂപവരെയാണ് പച്ചക്കറിവില കൂടിയത്. 
ഗ്രാമപ്രദേശത്തെ കടകളിൽ സാധനങ്ങൾക്ക് വിലകൂടുന്നതിന് ഇത് ഇടയാക്കി. എന്നാൽ ജില്ലയിൽ ലഭ്യമാകുന്ന പയർ, പടവലം തുടങ്ങിയവയുടെ വില കൂടിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽനിന്നുവരുന്ന ബീൻസ്, ക്യാരറ്റ്, കോളിഫ്ലവർ, ബീറ്റ്‌റൂട്ട് തുടങ്ങിയവർക്ക് നേരിയതോതിൽ വിലകൂടി. ഉള്ളിയുടെ മൊത്തവില 18 മുതൽ 22രൂപവരെയാണ്. ചെറുകിടസ്ഥാപനങ്ങളിൽ 25മുതൽ 30രൂപവരെ ഈടാക്കുന്നു. അരിക്കും മറ്റ്‌ പലവ്യഞ്ജനത്തിനും വിലക്കയറ്റമുണ്ടായിട്ടില്ല. ഡീസൽവില കൂടുന്ന പശ്ചാത്തലത്തിൽ ഇനിയും വിലക്കയറ്റത്തിന്‌ സാധ്യതയുണ്ടെന്ന്‌ വ്യാപാരികൾ പറഞ്ഞു. 
മേലാമുറി, പട്ടാമ്പി, കൊടുവായൂർ വിപണികളിൽ തിരക്ക്‌ താരതമ്യേന കുറവാണ്. ചില്ലറസാധനം വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്‌. കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിലാണ് തമിഴ്നാട്ടിൽ 24വരെ പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. കർണാടകയിലും 24വരെയാണ്‌ ലോക്ഡൗൺ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top