21 June Monday

48 മണിക്കൂറിൽ 
6,171 കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
പാലക്കാട്
വ്യാഴം, വെള്ളി ദിവസങ്ങളിലായി ജില്ലയില്‍ 6171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 2948 പേര്‍ക്കും. വ്യാഴാഴ്ച 3223 പേര്‍ക്കുമാണ്‌ രോഗബാധയുണ്ടായത്‌. സമ്പര്‍ക്കത്തിലൂടെ 2792 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 3237 പേർ, ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും വന്ന 22 പേർ, 30 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. രണ്ടു ദിവസത്തില്‍ 5924 പേര്‍ രോഗമുക്തി നേടി. ആകെ 19,946 പേർക്ക് പരിശോധന നടത്തിയതിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. 99 ശതമാനമാണ് വെള്ളിയാഴ്ചത്തെ  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ജില്ലയിൽ വ്യാഴാഴ്ച 22 കോവിഡ് മരണം സ്ഥിരീകരിച്ചു. 2019 മാർച്ചുമുതൽ ജില്ലയിൽ ആകെ 239 മരണമാണ് ഉണ്ടായത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 49,537 ആയി. 
ജില്ലയില്‍ ചികിത്സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും രണ്ടുപേർ കോട്ടയം ജില്ലയിലും മൂന്നുപേർ കാസർകോട്‌ ജില്ലയിലും ആറുപേർ ഇടുക്കി ജില്ലയിലും ഏഴുപേർ കൊല്ലം ജില്ലയിലും എട്ടുപേർ വീതം പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും ഒമ്പതുപേർ ആലപ്പുഴ ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 62 പേർ എറണാകുളം ജില്ലയിലും 218 പേർ മലപ്പുറം ജില്ലയിലും 94 പേർ തൃശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top