13 June Sunday
പരിശീലനം 
പൂർത്തിയാക്കി

ഓക്സിജൻ 
ടാങ്കറുകൾക്ക്‌ ഇനി 
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
പാലക്കാട്
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജീവൻരക്ഷാ മരുന്നും ഓക്സിജൻ സിലിൻഡറും എത്തിക്കാൻ കെഎസ്ആർടിസി‌ ഡ്രൈവർമാരും. ലോക്‌ഡൗണിൽ ബസ് സർവീസ് ഇല്ലാത്തതിനാൽ ഡ്രൈവർമാരെ ഇതിന് ഉപയോ​ഗിക്കും. തെരഞ്ഞെടുക്കപ്പെട്ട കെഎസ്ആർടിസി ഡ്രൈവർമാർക്കുള്ള പരിശീലനം പൂർത്തിയായതായി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ടി എ ഉബൈദ് അറിയിച്ചു.
പാലക്കാട്ട്‌ നടന്ന ആദ്യ ബാച്ച് പരിശീലനത്തിൽ ജില്ലയിൽനിന്ന്‌ 37 ഡ്രൈവർമാർ പങ്കെടുത്തു. എറണാകുളത്തെ ഐ ഫാസ്റ്റ് ഫയർ ആൻഡ്‌ സേഫ്റ്റി ഡയറക്ടർ ശരത്ചന്ദ്രൻ, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫയർ ആൻഡ്‌ സേഫ്റ്റി ഓഫീസർ ഉലഹന്നാൻ, തൃശൂർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണർ ശശികുമാർ, പാലക്കാട് ആർടിഒ ശിവകുമാർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. 
ഓക്സിജൻ വിതരണം ചെയ്യുന്ന ഐനോക്സ് എയർ പ്രോഡക്ട് കമ്പനിയും ഡ്രൈവർമാർക്ക് പരിശീലനം നൽകി. പരിശീലനം പൂർത്തിയാക്കിയവർക്ക് ആർടിഒ ലൈസൻസും ഐനോക്സ് സേഫ്റ്റി സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സംസ്ഥാനത്ത് കൂടുതൽ ഓക്സിജൻ സിലൻഡറുകൾ എത്തിക്കുന്നതിന് ഡ്രൈവർമാരുടെ കുറവ് ചൂണ്ടിക്കാട്ടി വാർ റൂമിൽനിന്ന്‌ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിനോട് സഹായം അഭ്യർഥിച്ചിരുന്നു. തുടർന്ന്, സന്നദ്ധസേവനത്തിന്റെ ഭാഗമായി സർവീസ് നടത്താൻ നിരവധി ഡ്രൈവർമാർ സമ്മതം അറിയിച്ചു. ഇതിൽനിന്നുള്ള 37 പേരുടെ പരിശീലനമാണ് പൂർത്തിയായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top