17 September Tuesday

ലോറി മറിഞ്ഞു: കുതിരാനിൽ ഗതാഗതക്കുരുക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

വടക്കഞ്ചേരി-–- മണ്ണുത്തി ദേശീയപാതയിൽ ഇരുമ്പുപാലത്തിന് സമീപം ലോറി മറിഞ്ഞ‌ുണ്ടായ ഗതാഗതക്കുരുക്ക്‌

വടക്കഞ്ചേരി
വടക്കഞ്ചേരി-–- മണ്ണുത്തി ദേശീയപാതയിൽ ഇരുമ്പുപാലത്തിന് സമീപം ലോറി മറിഞ്ഞ‌് കുതിരാനിൽ പത്ത് മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയാണ് തൃശൂരിൽനിന്ന‌് പാലക്കാട്ടേക്ക് മരം കയറ്റി വന്ന മിനിലോറി മറിഞ്ഞത്. 
പുലർച്ചെ മുതൽ തുടങ്ങിയ ഗതാഗതക്കുരുക്ക് പകൽ പതിനൊന്നുവരെ നീണ്ടു. അപകടത്തിൽപ്പെട്ട ലോറിയിലെ മരങ്ങൾ മറ്റൊരു ലോറിയിലേക്ക് മാറ്റിയാണ‌് ഗതാഗതം പുനഃസ്ഥാപിച്ചത്. 
അപകടത്തെത്തുടർന്ന് തൃശൂർ പൂരം കഴിഞ്ഞ് വരുന്ന വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പെരുവഴിയിലായി. ദേശീയപാത കുതിരാനിൽ ഗതാഗതക്കുരുക്ക് ദിനംപ്രതി വർധിക്കുകയാണ്. മഴക്കാലം ആരംഭിച്ചാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത.
പ്രധാന വാർത്തകൾ
 Top