18 June Tuesday

മൂന്നാംദിനവും

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

 പാലക്കാട‌്

തുടർച്ചയായ മൂന്നാംദിവസവും ജില്ലയിൽ ഉയർന്ന ചൂട‌് 40 ഡിഗ്രി സെൽഷ്യസ‌്.  മുണ്ടൂർ ഐആർടിസിയിലാണ‌് തുടർച്ചയായി ഇത്ര ഉയർന്ന ചൂട‌് രേഖപ്പെടുത്തിയത‌്. പട്ടാമ്പിയിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂടായ 38.8 ഡിഗ്രിയിലെത്തി. മലമ്പുഴ അണക്കെട്ട‌് പരിസരത്താവട്ടെ ഉയർന്ന താപനില 37.7 ഡിഗ്രി.  കഴിഞ്ഞ വർഷം ജില്ലയിൽ ഉയർന്ന താപനില മാർച്ചിൽ രേഖപ്പെടുത്തിയത‌് 39 ഡിഗ്രി സെൽഷ്യസായിരുന്നു. 
ഇത്തവണ ഫെബ്രുവരിയിൽ ത്തന്നെ 40 ഡിഗ്രിയിൽ എത്തി.  വരുംദിവസങ്ങളിൽ ചൂട‌് കനക്കാനാണ‌് സാധ്യത. 2010 ഏപ്രിലിൽ രേഖപ്പെടുത്തിയ 42 ഡിഗ്രി സെൽഷ്യസാണ‌് ജില്ലയിലെ ഉയർന്ന താപനില. 2012ൽ 41 ഡിഗ്രിയിൽ എത്തിയിരുന്നു. പിന്നീടിങ്ങോട്ട‌് 2018 ഒഴികെ എല്ലാ വർഷങ്ങളിലും താപനില 40 തൊട്ടു.
ചൂട‌് കൂടുന്നതിനനുസരിച്ച‌് അണക്കെട്ടുകളിൽ ബാഷ‌്പീകരണ തോത‌് വർധിച്ചിട്ടുണ്ട‌്. കഴിഞ്ഞ വർഷത്തേക്കാൾ വെള്ളം  കുറവാണ‌്. പ്രളയത്തിൽ അണക്കെട്ടുകൾ നിറഞ്ഞതിനൊപ്പംകൂടുതൽ ചെളി അടിഞ്ഞത‌് സംഭരണ ശേഷിയെ ബാധിച്ചിട്ടുണ്ട‌്. ചൂട‌് കൂടിയാൽ കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ട‌്.
പ്രധാന വാർത്തകൾ
 Top