24 February Monday

നേര്‍ച്ച ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020
കൂറ്റനാട്
തൃത്താല പൈതൽ ജാറത്തിലെ നേർച്ച ആഘോഷിച്ചു. ബുധനാഴ്ച രാവിലെ മൗലീദ് പാരായണത്തോടെയാണ്‌ ചടങ്ങുകളുടെ തുടക്കം. സമൂഹ സിയാറത്ത്, ഖുർആൻ പാരായണം, പ്രാർഥന, ഭക്ഷണവിതരണം എന്നിവയുണ്ടായി. ഉച്ചയ്ക്ക് നടന്ന നേർച്ചയുടെ കൊടിയേറ്റത്തിന് മഹല്ല് കമ്മിറ്റി പ്രസിഡന്റ്‌ വി പി ആലിഹാജി നേതൃത്വം നൽകി. അബ്ദുൾ റഹ്മാൻ റഹീമിയുടെ പ്രഭാഷണവുമുണ്ടായി.
 
പ്രധാന വാർത്തകൾ
 Top