29 February Saturday

പാചക വാതക വിലവര്‍ധന സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

 

പാലക്കാട്
പാചകവാതക വില വർധിപ്പിച്ച കേന്ദ്രസർക്കാരിനെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ സിവിൽസ്‍റ്റേഷനിൽ പ്രതിഷേധ പ്രകടനം നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റം​ഗം ആർ സാജൻ  ഉദ്ഘാടനം ചെയ്‍തു. 
താലൂക്ക് പ്രസിഡന്റ് വി പി ശശികുമാർ അധ്യക്ഷനായി.
കെജിഒഎ ജില്ലാ സെക്രട്ടറി ഐ ഷാഹുൽഹമീദ്, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എം ടി ജയപ്രകാശ്, എസ് ദീപ,  കെ സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. വി ഉണ്ണികൃഷ്‍ണൻ സ്വാ​ഗതവും എ രമേഷ് നന്ദിയും പറഞ്ഞു.
ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു
കൂറ്റനാട്
പാചകവാതക വില വർധനയ്ക്കെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ തൃത്താല ബ്ലോക്കിനു കീഴിലെ മേഖലാ കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. ബ്ലോക്ക്‌ സെക്രട്ടറി ടി പി ഷഫീഖ്‌, എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ കെ എ പ്രയാൺ, ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ എ റഷീദ്‌, ബ്ലോക്ക്‌ കമ്മിറ്റിയംഗങ്ങളായ അൽ അമീൻ, പി അനൂപ്‌, വി എസ് ശിവാസ്‌, ടി കെ സുധീഷ്‌കുമാർ, പി പി വിജീഷ്‌, റോഷൻ, പി കെ സ്റ്റാലിൻ, പാവ്‌ ലോവ്‌, ഉദയൻ എന്നിവർ സംസാരിച്ചു.
പട്ടാമ്പി
പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ പട്ടാമ്പി മുനിസിപ്പൽ കമ്മിറ്റിയുടെ  നേതൃത്വത്തിൽ പ്രകടനം നടത്തി. മേലെ പട്ടാമ്പിയിൽനിന്ന്‌ ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ്‌ പരിസരത്ത് സമാപിച്ചു. പ്രൊഫ. സി പി ചിത്ര ഉദ്ഘാടനം ചെയ്തു. 
പി ഗീത അധ്യക്ഷയായി. ഏരിയ പ്രസിഡന്റ് എ ആനന്ദവല്ലി, സെക്രട്ടറി ഇ ഡി ശ്രീജ, എ വി ജാനകി എന്നിവർ സംസാരിച്ചു. എം വി ലീല സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top