ആർഎംഎസ് ഓഫീസുകൾ തുറക്കണം; സിഐടിയു പ്രക്ഷോഭം 19ന്
പാലക്കാട്
ഷൊർണൂരിലെയും ഒറ്റപ്പാലത്തെയും ആർഎംഎസ് ഓഫീസുകൾ പൂട്ടിയ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ജില്ലാ കമ്മിറ്റി 19ന് ഷൊർണൂരിൽ സായാഹ്നധർണ സംഘടിപ്പിക്കും. യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ കെ ദിവാകരൻ തീരുമാനങ്ങൾ വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആർ ജി പിള്ള അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ഹംസ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ അച്യുതൻ, ടി കെ നൗഷാദ്, വി സരള, എൽ ഇന്ദിര, വി എ മുരുകൻ, ടി എം ജമീല, പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
0 comments