Deshabhimani

റെയിൽവേ പെൻഷൻ അദാലത്ത്: പരാതികൾ 31നകം നൽകണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 13, 2024, 11:40 PM | 0 min read

പാലക്കാട് 
റെയിൽവേ ഡിവിഷനിൽനിന്ന്‌ വിരമിച്ച ജീവനക്കാരുടെ പെൻഷൻ സംബന്ധിച്ച പരാതികൾ കേൾക്കാനും പരിഹരിക്കുന്നതിനും പാലക്കാട് റെയിൽവേ ഡിവിഷനിൽ പെൻഷൻ അദാലത്ത് നടത്തും. 
ഡിസംബർ 16ന് പാലക്കാട് ഹേമാംബിക നഗർ റെയിൽവേ കോളനിയിലെ റെയിൽ കല്യാണ മണ്ഡപത്തിലാണ് അദാലത്ത്. താൽപ്പര്യമുള്ളവർ പരാതികൾ ‘സീനിയർ ഡിവിഷണൽ പേഴ്സണൽ മാനേജർ, പേഴ്സണൽ ഡിപ്പാർട്ട്മെന്റ്, ഡിവിഷണൽ ഓഫീസ്, പാലക്കാട്, 678002' എന്ന വിലാസത്തിൽ 31നകം നൽകണം. 
റെയിൽവേയുടെ നയപരമായ വിഷയങ്ങൾ, ആശ്രിത നിയമനങ്ങൾ, നിയമപരമായ തർക്കങ്ങൾ ഉൾപ്പെടുന്ന കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അദാലത്തിൽ പരിഗണിക്കില്ല. 
മുമ്പ് നടന്ന പെൻഷൻ അദാലത്തുകളിൽ ഇതിനകം പരിഹരിക്കപ്പെട്ട പരാതികളും പരിഗണിക്കില്ല.


deshabhimani section

Related News

View More
0 comments
Sort by

Home