23 September Wednesday
ഈ മാസം ഇതോടെ കൈകളിലെത്തുക 5200 രൂപ

ഓണത്തിനുള്ള മുൻകൂർ ക്ഷേമ പെൻഷൻ 17 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

  

പാലക്കാട്‌
ഓണത്തിന്‌ മുൻകൂറായി രണ്ടുമാസത്തെ ക്ഷേമ പെൻഷൻ 2,600 രൂപ 17 മുതൽ വിതരണം തുടങ്ങും. ആഗസ്ത്‌ ഒന്നിന്‌ തുടങ്ങിയ രണ്ടു മാസത്തെ പെൻഷൻതുക വിതരണം പൂർത്തിയാക്കുന്നതിന്‌ മുമ്പുതന്നെ വീണ്ടും ജനങ്ങൾക്ക്‌ ആശ്വാസവുമായി എത്തുകയാണ്‌ സംസ്ഥാന സർക്കാർ. ജൂലൈ, ആഗസ്‌ത്‌ മാസത്തെ പെൻഷനാണ്‌ ഇത്തവണ വിതരണം ചെയ്യുന്നത്‌. 
ജില്ലയിലെ 100 സഹകരണ സംഘങ്ങൾവഴി ഏജന്റുമാർ രണ്ടര ലക്ഷം പേർക്ക്‌ പെൻഷൻ വീടുകളിലെത്തിക്കും. ഒന്നര ലക്ഷം പേർക്ക്‌ ബാങ്ക്‌ അക്കൗണ്ട്‌ വഴിയും എത്തും. ലോക്ക്‌ഡൗൺ തുടങ്ങിയശേഷം മാത്രം ഇത്‌ നാലംഘട്ട പെൻഷൻ വിതരണമാണ്‌ സർക്കാർ പൂർത്തിയാക്കുന്നത്‌. മെയ്‌, ജൂൺ മാസത്തെ മൂന്നാംഘട്ട പെൻഷൻ വിതരണം ആഗസ്ത്‌ ആദ്യം തുടങ്ങി 15 ഓടെ പൂർത്തിയാകും. നാലാംഘട്ടം 17 മുതൽ വിതരണം തുടങ്ങും. ലോക്ക്‌ഡൗൺ തുടങ്ങിയ മാർച്ച്‌ 24 മുതൽ ആഗസ്‌ത്‌ വരെയുള്ള അഞ്ച്‌ മാസത്തിനിടെ 11 മാസത്തെ പെൻഷനാണ്‌ എൽഡിഎഫ്‌ സർക്കാർ വിതരണം ചെയ്‌തത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top