23 September Wednesday

മാർക്കറ്റുകളിൽ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
പാലക്കാട് 
സമ്പർക്ക വ്യാപനത്തോത് ഉയരുന്നതിനെത്തുടർന്ന്‌ ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. കൊടുവായൂർ, വലിയങ്ങാടി, പുതുനഗരം മാർക്കറ്റുകളിൽ നിലവിൽ നിയന്ത്രണങ്ങളുണ്ട്‌. കോവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പുതുനഗരം മേഖലയിൽ തമിഴ്‌നാട്ടിൽനിന്ന്‌ വരുന്ന ചരക്കുവാഹനങ്ങൾ സാധനമിറക്കി ഉടൻ മടങ്ങണം. 
മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ നൂറുകണക്കിന്‌ വാഹനങ്ങളെത്തുന്ന മാർക്കറ്റുകളിൽ ദിവസവും ആയിരക്കണക്കിന്‌ ആളുകൾ എത്തുന്നുണ്ട്. കോവിഡ്‌ മാനദണ്ഡം പാലിച്ചില്ലെങ്കിൽ ഇവിടങ്ങളിൽ പട്ടാമ്പി ആവർത്തിക്കാനിടയുണ്ട്. 
കൊടുവായൂരിലും ജാഗ്രതാ നിർദേശം നൽകി. വലിയങ്ങാടിയിൽ തിരക്കൊഴിവാക്കാൻ പുലർച്ചെ നാലുമുതൽ എട്ടുവരെ മേഴ്‌സി കോളേജ് ജങ്ഷൻവരെ പച്ചക്കറി മാർക്കറ്റ് നീട്ടി. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഈ സമയം മാത്രമേ പച്ചക്കറി ഇറക്കാനും കയറ്റാനും പാടു. ലോറി ഡ്രൈവർമാർ ആളുകളുമായി ഇടപഴകുന്നില്ലെന്ന് ഉറപ്പാക്കും. പലചരക്ക് സാധനം പകൽ രണ്ടുമുതൽ വൈകിട്ട് നാലുവരെ മാത്രമേ ഇറക്കാവൂ. 
രാത്രി പന്ത്രണ്ട് മുതൽ രാവിലെ ഏഴുവരെ കൺട്രോൾ റൂം പട്രോളിങ്‌ ഉണ്ട്. തിരക്ക് കുറയ്‌ക്കാൻ തൃശൂരിൽ നടപ്പാക്കിയ ‘മാർക്കറ്റ് മാനേജ്‌മെന്റ്' രീതിയും പിന്നീട് പരീക്ഷിക്കും. ടോക്കൺ സംവിധാനം ഏർപ്പെടുത്തൽ, ഒറ്റയക്ക, -ഇരട്ടയക്ക സമ്പ്രദായം ഉപയോഗിച്ച് വാഹനം നിയന്ത്രിക്കൽ എന്നിവയാണ് പ്രത്യേകത.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top