23 September Wednesday

അതിഥിത്തൊഴിലാളികൾക്ക്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധം

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
പാലക്കാട്‌
ജില്ലയിൽ കൂടുതൽ ക്ലസ്‌റ്ററുകൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ പ്രതിരോധം കർശനമാക്കുന്നതായി മന്ത്രി എ കെ ബാലൻ. പുറത്തുനിന്ന്‌ വരുന്ന തൊഴിലാളികൾ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം. പരിശോധന നടത്തി സർട്ടിഫിക്കറ്റ്‌ എടുക്കുന്നത്‌ അതത്‌ കരാറുകാർ ഉറപ്പാക്കണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവർക്ക്‌ വേണ്ടത്ര പരിശോധന നടക്കുന്നില്ല. പാലക്കാട്‌ ഐഐടിയിൽ രോഗം‌ സ്ഥിരീകരിച്ച ആറ്‌‌ തൊഴിലാളികളിൽ അഞ്ചു‌പേർ സ്ഥലംവിട്ടു. ഇവരെ എറണാകുളത്തുവച്ചാണ്‌ പിന്നീട്‌ പിടികൂടിയത്‌. 
ലോക്ക്‌‌ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ രോഗം കുറയുകയല്ല, കൂടുകയാണ്‌. ഇത്‌ ഗൗരവത്തോടെ കാണണം. ഇതിനാൽ കൂടുതൽ സ്ഥലങ്ങളിൽ ക്ലസ്‌റ്റർ രൂപപ്പെടാനിടയുണ്ട്‌. 
പട്ടാമ്പിയിൽ രോഗികളുടെ എണ്ണം കൂടുകയാണ്‌. മുതുതലയിൽ 342 പേരെ പരിശോധിച്ചതിൽ 69 പേരും പുതുനഗരത്ത്‌ 684  ൽ 63 പേരും കോങ്ങാട്ടിൽ 1,109 ൽ 63 പേരും കഞ്ചിക്കോട്‌ വ്യവസായ മേഖലയിൽ 1,221  ൽ 51 പേരും പോസിറ്റീവ്‌ ആയി. 
നിലവിൽ 53 കണ്ടെയ്‌ൻമെന്റ്‌ സോണുകളാണ്‌ ജില്ലയിലുള്ളത്‌. നിരീക്ഷണത്തിലുള്ളവരുടെ പരിശോധന കാര്യക്ഷമമാക്കണമെന്നും എ കെ ബാലൻ നിർദേശിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top