23 September Wednesday
കടകൾ രാവിലെ എട്ട്‌മുതൽ പകൽ 11 വരെ മാത്രം

കഞ്ചിക്കോട് വ്യവസായ മേഖലയിൽ കർശന നടപടി

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
 
പാലക്കാട്‌
കഞ്ചിക്കോട്‌ വ്യവസായമേഖലയിൽ കൂടുതൽ കോവിഡ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ പൊലീസ്‌. ഇതുസംബന്ധിച്ച്‌ അധികൃതരുടെ യോഗം ചേര്‍ന്നു. മടങ്ങിവന്ന അതിഥിത്തൊഴിലാളികൾക്ക്‌ സാമൂഹിക അകലം പാലിച്ച് താമസ സൗകര്യം ഒരുക്കാൻ‌ പല വ്യവസായശാലകൾക്കും സൗകര്യമില്ലെന്ന്‌ മരുതറോഡ്‌ പഞ്ചായത്ത്‌ ഓഫീസിൽ ചേർന്ന യോഗം വിലയിരുത്തി. 
കണ്ടെയ്‌മെന്റ്‌സോണുകളിൽ അവശ്യവിഭാഗത്തിലുള്ള കടകൾ ഒഴികെ ബാക്കിയുള്ളവ രാവിലെ എട്ട്‌ മുതൽ പകൽ 11വരെ മാത്രമേ തുറക്കാവൂ. ബാങ്ക്‌, അക്ഷയ സെന്റർ എന്നിവയ്‌ക്ക്‌ പകൽ രണ്ട്‌വരെ പ്രവർത്തിക്കാം. വ്യവസായസ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക്‌ ഷിഫ്‌റ്റ്‌ ഏർപ്പെടുത്താനും നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങാതിരിക്കാൻ അവശ്യസാധനങ്ങൾ അവരുടെ താമസസ്ഥലത്തേക്ക്‌ എത്തിക്കാനും സ്ഥാപനമേധാവികൾ ശ്രദ്ധിക്കണം. വിവിധ ഭാഷകളിൽ ഉച്ചഭാഷിണിയിൽ വിളംബരം ചെയ്യാനും തൊഴിലാളികൾക്ക്‌ സ്ഥിരംപരിശോധനാസംവിധാനം ഒരുക്കാനുംയോ​ഗം തീരുമാനിച്ചു. പുതുശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധകൾ, ഇൻഡസ്‌ട്രിയൽ ഫോറം പ്രതിനിധികൾ, പാലക്കാട്‌ ഡിവൈഎസ്‌പി ആർ മനോജ്‌കുമാർ, ജില്ലാ ലേബർ ഓഫീസർ എം കെ രാമകൃഷ്‌ണൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രമോദ്‌ എന്നിവർ സംസാരിച്ചു. 
ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമ്മാൻ വി സി ഉദയകുമാർ, മരുതറോഡ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രാജലക്ഷ്മി, വാളയാർ സി ഐ ലിബി, കസബ എസ്‌ഐ വിപിൻ കെ വേണുഗോപാൽ, ഇൻഡസ്ട്രിയൽ ഫോറം സെക്രട്ടറി ആർ കിരൺകുമാർ, വ്യാപാര വ്യവസായ സമിതിയുടെ പ്രതിനിധി ഗോപി, എസ്‌ സുഭാഷ്‌(സിപിഐ എം),എസ്‌ കെ അനന്തകൃഷ്ണൻ(കോൺഗ്രസ്‌), അനിൽ(സിപിഐ), ഷണ്മുഖൻ (ബിജെപി), പഞ്ചായത്ത്‌ സെക്രട്ടറിമാർ, ഹെൽത്ത്‌ ഇൻസ്പെക്ടർമാർ, പൊലീസ്‌ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top