മണ്ണാർക്കാട്
എടത്തനാട്ടുകര ഉപ്പുകുളം തോണിക്കടവ് ചോലയിൽ രണ്ടുവയസ്സ് തോന്നിക്കുന്ന ആനയുടെ ജഡം കണ്ടെത്തി. ദുർഗന്ധം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ജഡം കണ്ടെത്തിയത്.
ഉപ്പുകുളം വനം ഓഫീസിന് 300 മീറ്റർ അകലെയായി തല കുത്തിനിൽക്കുന്ന നിലയിലായിരുന്നു ജഡം. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ.