26 August Monday

സിപിഐ എം ദുരിതാശ്വാസ ഫണ്ട്‌ശേഖരണം 17, 18ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

 

പാലക്കാട്‌
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഫണ്ട്‌ സമാഹരിക്കാൻ ജില്ലയിൽ 17, 18 തീയതികളിൽ സിപിഐ എം നേതൃത്വത്തിൽ പ്രവർത്തകർ സ്‌ക്വാഡിറങ്ങും. സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽനിന്ന്‌ തുക സ്വരൂപിച്ച്‌ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകും. 
പാർടി നേതാക്കൾ, അംഗങ്ങൾ, അനുഭാവികൾ എന്നിവർ രണ്ട്‌ ദിവസവും സജീവമായി രംഗത്തുണ്ടാകണമെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രൻ അഭ്യർഥിച്ചു. ലോക്കൽ അടിസ്ഥാനത്തിൽ ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ബാങ്ക്‌ അക്കൗണ്ട്‌ വഴി നിക്ഷേപിക്കണമെന്നും സി കെ രാജേന്ദ്രൻ അഭ്യർഥിച്ചു.
 
പ്രധാന വാർത്തകൾ
 Top