16 November Saturday
ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌

വീടുകളിലേക്ക്‌ മടക്കം ക്യാമ്പുകൾ 18

സ്വന്തം ലേഖികUpdated: Wednesday Aug 14, 2019

  

 
 
പാലക്കാട്‌
ജില്ലയിൽ രണ്ട്‌ ദിവസം മാറിനിന്ന മഴ ചൊവ്വാഴ്‌ച വീണ്ടും പെയ്‌തു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറിയ മഴയാണ്‌ പെയ്‌തത്‌. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധനാഴ്‌ചയും ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തവും അതിശക്തവുമായ മഴ പെയ്യാനിടയുണ്ട്‌.  
തിങ്കളാഴ്‌ച രാവിലെ എട്ടുമുതൽ ചൊവ്വാഴ്‌ച രാവിലെ എട്ടുവരെ ജില്ലയിൽ കിട്ടിയത്‌ 19.13 മില്ലീമീറ്റർ മഴ. വെള്ളമിറങ്ങി ജനങ്ങൾ വീടുകളിലേക്ക്‌ മടങ്ങിയതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 18 ആയി കുറഞ്ഞു. 80 ക്യാമ്പുകളിൽ 8051 പേർ ഉണ്ടായിരുന്നിടത്ത് നിലവിൽ 18 ക്യാമ്പുകളിൽ 1585 പേർ മാത്രമാണുള്ളത്. പാലക്കാട്, ചിറ്റൂർ താലൂക്കുകളിലെ ക്യാമ്പുകൾ അവസാനിപ്പിച്ചു. 
ഒറ്റപ്പാലത്ത്‌ ഒരു ക്യാമ്പിൽ 89 പേരും പട്ടാമ്പിയിൽ നാല്‌ ക്യാമ്പുകളിലായി 125 പേരും മണ്ണാർക്കാട്‌ 10 ക്യാമ്പിലായി 1092 പേരും ആലത്തൂരിൽ മൂന്ന്‌ ക്യാമ്പിലായി 279 പേരുമാണുളളത്‌. 
 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാർ തുടങ്ങിയ ആർഡിഒ ഓഫീസിലെ കലക്ഷൻ സെന്ററിൽ സാധനങ്ങൾ ലഭിക്കുന്നുണ്ട്‌.  ജില്ലയിലെ ആവശ്യത്തിന്‌ എടുത്തശേഷം ബാക്കി ഒന്നര ടൺ അവശ്യവസ്‌തുക്കൾ മലപ്പുറത്തേക്ക്‌ അയച്ചതായി ആർഡിഒ അറിയിച്ചു. വരും ദിവസങ്ങളിലും കിട്ടുന്ന സാധനങ്ങൾ ആവശ്യമായ സ്ഥലങ്ങളിലേക്ക്‌ നൽകും.
പ്രധാന വാർത്തകൾ
 Top