10 August Monday

പെരുമാട്ടിയും അലനല്ലൂരും കണ്ടെയ്‌ൻമെന്റ് സോണിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
പാലക്കാട് 
പെരുമാട്ടി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളും അലനല്ലൂർ പഞ്ചായത്തിലെ 17–-ാംവാർഡും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. പട്ടഞ്ചേരി, തച്ചനാട്ടുകര പഞ്ചായത്തുകളെ ലിസ്റ്റിൽനിന്ന് ഒഴിവാക്കി. 
ഇതോടെ ഷൊർണൂർ നഗരസഭയിലും 19 പഞ്ചായത്തുകളിലുമായി 30 വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണാണ്.
22 പേർ അറസ്റ്റിൽ
പാലക്കാട് 
കോവിഡുമായി ബന്ധപ്പെട്ട് പൊലീസ് 7 കേസുകൾ രജിസ്റ്റർ ചെയ്തു. 26 പ്രതികളിൽ 22 പേരെ അറസ്റ്റ് ചെയ്തു. 
മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത്‌ ഇറങ്ങിയ 167 പേർക്കെതിരെയും കേസെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top