25 July Sunday
പെയ്‌തത്‌ 19.98 മില്ലീമീറ്റർ മഴ

മഴ ദുർബലം; 
നാളെ മഞ്ഞ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021
 
പാലക്കാട്‌
ജില്ലയിൽ ഞായറാഴ്‌ച പരക്കെ മഴ പെയ്‌തെങ്കിലും ശക്തമായ മഴ  ഉണ്ടായില്ല. തിങ്കളാഴ്‌ച ചെറിയ മഴയ്‌ക്ക്‌ സാധ്യതയും ചൊവ്വാഴ്‌ച മഞ്ഞ ജാഗ്രതയുമാണ്‌ കാലാവസ്ഥാനിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്‌. 
ഞായറാഴ്‌ച രാവിലെ എട്ടരവരെ 24 മണിക്കൂറിൽ ജില്ലയിൽ പെയ്‌തത്‌ ശരാശരി 19.8 മില്ലീ മീറ്റർ മഴയാണ്‌. 
ആലത്തൂരാണ്‌ കൂടുതൽ മഴ പെയ്‌തത്‌ 50.8 മില്ലീ മീറ്റർ. കൊല്ലങ്കോട്‌ 40, ചിറ്റൂർ 16, ഒറ്റപ്പാലം 14.4, തൃത്താല 12.3, പാലക്കാട്‌ 18.1, മണ്ണാർക്കാട്‌ 17, പട്ടാമ്പി 10.2, പറമ്പിക്കുളം ഒരു മില്ലീ മീറ്റർ എന്നിങ്ങനെയാണ്‌ മറ്റ്‌ പ്രദേശങ്ങളിൽ പെയ്‌ത മഴ. 
ജൂൺ ഒന്നുമുതൽ 13വരെ പടിഞ്ഞാറൻ കാലവർഷം ജില്ലയിൽ ഇതുവരെ 56 ശതമാനം കുറവാണ്‌. മഴ ശക്തമായി ലഭിച്ചെങ്കിൽ മാത്രമേ അണക്കെട്ടുകളിലേക്ക്‌ നീരൊഴുക്ക്‌ ഉണ്ടാവു. മഴക്കുറവായതിനാൽ മംഗലം, മലമ്പുഴ അണക്കെട്ടുകൾ കൃഷിക്കായി കനാലിലേക്ക്‌ തുറന്നിട്ടുണ്ട്‌. പത്തുദിവസത്തേക്കാണ്‌ തുറന്നതെങ്കിലും മഴ ശക്തമായാൽ അടയ്‌ക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top