24 May Tuesday
സ്വാഗതസംഘം രൂപീകരിച്ചു

നിർമാണത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം ജൂൺ 27, 28ന്

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

കൺസ്ട്രക്ഷൻ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം 
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ഉദ്-ഘാടനം ചെയ്യുന്നു

 
പാലക്കാട് 
കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) 11–--ാം സംസ്ഥാന സമ്മേളനം ജൂൺ 27, 28 തീയതികളിൽ പാലക്കാട്ട്‌ നടക്കും. സ്വാഗതസംഘം രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. 
സംസ്ഥാന പ്രസിഡന്റ് കെ പി സഹദേവൻ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി, ജില്ലാ സെക്രട്ടറി എം ഹംസ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ബി രാജു, ടി കെ അച്യുതൻ, വി സരള, ജില്ലാ വൈസ് പ്രസിഡന്റ് ടി കെ നൗഷാദ്, ജോയിന്റ് സെക്രട്ടറി കെ ഹരിദാസ്, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കോനിക്കര പ്രഭാകരൻ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പഴനി, കെ സുകുമാരൻ, കെ ആർ വിജയൻ, ജില്ലാ ട്രഷറർ എൻ പി വിനയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി കെ ശശി (ചെയർമാൻ), ടി കെ അച്യുതൻ (ജനറൽ കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top