ചെർപ്പുളശേരി
എഴുന്നള്ളത്തുകളുടെ കൂടിക്കാഴ്ചയും കുടമാറ്റവുമായി തൂതപ്പൂരം ആഘോഷിച്ചു. വൻ ജനാവലിയെ സാക്ഷിനിർത്തി എ, ബി വിഭാഗം ഗജവീരൻമാർ അണിനിരന്നപ്പോൾ ആവേശം അണപൊട്ടി. ദേവസ്വം എഴുന്നള്ളത്തിൽ നടത്താവിള രാജശേഖരൻ ഭഗവതിയുടെ തിടമ്പേറ്റി.
വൈകിട്ട് ആറിന് എ, ബി വിഭാഗം എഴുന്നള്ളത്തുകൾ 15 വീതം ആനകളുമായി അണിനിരന്നു. എ വിഭാഗത്തിൽ ഗുരുവായൂർ നന്ദനും ബി വിഭാഗത്തിൽ പുതുപ്പള്ളി കേശവനും തിടമ്പേറ്റി. തുടർന്ന് പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ നൂറ്റമ്പതോളം വാദ്യകലാകാരന്മാർ ഒരുക്കിയ നാഗത്തറ മേളം നടന്നു. ശനിയാഴ്ച ഹരിജൻ വേല, ആറാട്ട് എന്നിവയോടെ പൂരം കൊടിയിറങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..