24 February Monday

കേന്ദ്ര ബജറ്റിനെതിരെ എസ്എഫ്ഐ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

 

പാലക്കാട് 
ജനവിരുദ്ധ കേന്ദ്രബജറ്റിനെതിരെ എസ്എഫ്ഐ  നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ച് നടത്തി. ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാസെക്രട്ടറി പി ദിനനാഥ് ഉദ്‌ഘാടനം ചെയ്തു. 
മുണ്ടൂർ ഏരിയ സെക്രട്ടറി വിവേക് അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റിയംഗം എൻ ദയ സംസാരിച്ചു. പാലക്കാട് ഏരിയ സെക്രട്ടറി എസ് വിപിൻ സ്വാഗതവും ശ്യാലിനി നന്ദിയും പറഞ്ഞു. 
ഒറ്റപ്പാലത്ത് ജില്ലാ പ്രസിഡന്റ് കെ എ പ്രയാൺ ഉദ്‌ഘാടനം ചെയ്‌തു.  
വടക്കഞ്ചേരിയിൽ സി ജിഷ്ണു, കൊല്ലങ്കോട് ഷിജിത് ശ്യാംദാസ്, ചിറ്റൂരിൽ ജിത്തു കിരൺ, പട്ടാമ്പിയിൽ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ശ്യാലിനി, മണികണ്ഠൻ, അ‌ട്ടപ്പാടിയിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ അനീഷ് എന്നിവർ സംസാരിച്ചു. 
കേന്ദ്ര----–-കേരള ബജറ്റിനെകുറിച്ച്‌ മുഴുവൻ ക്യാമ്പസിലും ചർച്ച  സംഘടിപ്പിക്കുമെന്ന് ജില്ലാകമ്മിറ്റി അറിയിച്ചു.
പ്രധാന വാർത്തകൾ
 Top