ഷൊർണൂർ
ചുഡുവാലത്തൂർ കൊടക്കാട്ടുപറമ്പ് അമ്മിണിക്കും കുടുംബത്തിനും സിപിഐ എം ഷൊർണൂർ ലോക്കൽ കമ്മിറ്റി വീട് നിർമിച്ചുനൽകും. അമ്മിണിയുടെ രണ്ട് സെന്റ് സ്ഥലത്താണ് വീട് നിർമിച്ചുനൽകുക. അമ്മിണി(80)യും മകൾ കാമാക്ഷി(52)യും
ഷൊർണൂരിൽനിന്ന് ബസ് കയറി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോയി നടപ്പന്തലിൽ കിടന്നുറങ്ങുകയാണെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്നേഹവീടൊരുക്കുന്നത്. നടപ്പന്തലിൽ കിടന്നുറങ്ങി പിറ്റേദിവസം ഷൊർണൂരിലേക്ക് മടങ്ങുകയാണ് പതിവ്.
പരിചയമുള്ള കടകളിലും വീടുകളിലും ചെറിയ ജോലികൾ ചെയ്താണ് പകൽസമയം ചെലവിടുന്നത്. കാമാക്ഷിയുടെ മകൻ രാജന്(ഉണ്ണി)കുട്ടിക്കാലത്തുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റു. കാരക്കാടിലെ സന്നദ്ധസംഘടനയായ "ജീവഥ' നൽകിയ ബങ്ക് ഷോപ്പിൽ ലോട്ടറിവിൽപ്പനക്കാരനാണ് രാജൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..