29 January Saturday
"കുഞ്ഞായിരുന്നില്ലേ...കൊന്നു കളഞ്ഞില്ലേ’

ധീരജ്‌ വധം: പ്രതിഷേധം ജ്വലിച്ച്‌ യുവജനകൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
തിരുവനന്തപുരം/പാലക്കാട്‌
എസ്‌എഫ്‌ഐ പ്രവർത്തകൻ ഇടുക്കി പൈനാവ്‌ എൻജിനിയറിങ് കോളേജ്‌ വിദ്യാർഥി ധീരജിനെ കെഎസ്‌യു– -യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയതിൽ യുവജന പ്രതിഷേധം. "കുഞ്ഞായിരുന്നില്ലേ... കൊന്നു കളഞ്ഞില്ലേ, കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല'–- എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ  ജില്ലകളിൽ  ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കോൺഗ്രസിന്റെ അക്രമരാഷ്‌ട്രീയത്തിനെതിരെ ജനമനഃസാക്ഷി ഉണർത്തുന്നതായി കൂട്ടായ്‌മ. 
തിരുവനന്തപുരത്ത്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം ഉദ്‌ഘാടനംചെയ്‌തു.
 പാലക്കാട്‌ അഞ്ചുവിളക്ക് പരിസരത്ത്  മുന്നിലായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം. 
ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്‌മ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ഉദ്‌ഘാടനം ചെയ്‌തു. തങ്ങളെ എതിർക്കുന്നവരെ കഠാരകൊണ്ട്‌ നേരിടാനാകുമെന്ന്‌ വിശ്വസിച്ച്‌ അധികകാലം മുന്നോട്ടുപോകാൻ യൂത്ത്‌ കോൺഗ്രസിനെ അനുവദിക്കില്ലെന്ന്‌ ഇ എൻ സുരേഷ്‌ബാബു പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ പി പി സുമോദ്‌ എംഎൽഎ അധ്യക്ഷനായി. 
ജില്ലാ ട്രഷറർ എം രാജേഷ്‌, സംസ്ഥാന കമ്മിറ്റി അംഗം ജിഞ്ചു ജോസ്‌, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി പി ദിനനാഥ്‌, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി രാജേഷ്‌ മേനോൻ, എകെജിസിടി ജില്ലാ സെക്രട്ടറി അബ്ദുൾ റഷീദ്‌, ഡിവൈഎഫ്‌ഐ ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ കെ സി റിയാസുദ്ദീൻ, എസ്‌ പ്രദോഷ്‌, ടി ഷാജി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി എം ശശി സ്വാഗതവും ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജി ആശിഷ്‌ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top