24 January Friday

നെല്ലിയാമ്പതി വിക്ടോറിയയിലേക്ക്‌ സർവീസ്‌ പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020
കൊല്ലങ്കോട്  
പാലക്കാട്‌–-നെല്ലിയാമ്പതി വിക്ടോറിയ കെഎസ്ആർടിസി സർവീസ്‌ ഒന്നര വർഷത്തിനുശേഷം തിങ്കളാഴ്‌ച മുതൽ പുനരാരംഭിച്ചു. 
പ്രളയത്തില്‍ റോഡ്‌ തകര്‍ന്നതിനാലാണ്‌ സർവീസ്‌ നിര്‍ത്തിവച്ചത്.  2018 ആഗസ്‌ത്‌ 16നാണ് നെല്ലിയാമ്പതി നൂറടിപ്പുഴയിലുണ്ടായ കുത്തൊഴുക്കില്‍ പാതയുടെ വശങ്ങള്‍ തകര്‍ന്ന് ഗതാഗതം പൂര്‍ണമായും നിലച്ചത്‌. പുഴയോരത്തുള്ള പാത തകര്‍ന്നതോടെ വലിയ വാഹനങ്ങള്‍ക്ക്‌ പോകാന്‍ കഴിയാതെയായി. തോട്ടം തൊഴിലാളികളുടെ നേതൃത്വത്തില്‍ ചില ഭാഗങ്ങളില്‍ വീതി കൂട്ടിയതിനെത്തുടര്‍ന്ന് സ്വകാര്യ ജീപ്പുകളിലാണ് ഈ ഭാഗത്തെ നൂറിലധികം കുടുംബങ്ങള്‍ യാത്ര ചെയ്തിരുന്നത്. കെ ബാബു എംഎല്‍എ, നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മേനോൻ എന്നിവർ ആദ്യ യാത്രയുടെ ഭാഗമായി.
പ്രധാന വാർത്തകൾ
 Top