Deshabhimani

ഇലക്‌ട്രിക്‌ സ്‌കൂട്ടർ പ്രവർത്തിച്ചില്ല; ഉപയോക്താവിന്‌ നഷ്ടപരിഹാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 11:28 PM | 0 min read

 

പാലക്കാട് -
ഇലക്‌ട്രിക്‌ സ്‌കൂട്ടർ പ്രവർത്തിക്കാത്തതിൽ ഉപയോക്താവിന്‌ സ്‌കൂട്ടറിന്റെ തുകയും അർഹമായ നഷ്ടപരിഹാരവും നൽകാൻ പാലക്കാട് ഉപഭോക്‌തൃ തർക്ക പരിഹാര കോടതി നിർദേശിച്ചു. വാഹനത്തിന്റെ വിലയായ 1.27 ലക്ഷം രൂപയും വിധി വന്ന ദിവസംവരെയുള്ള വിലയുടെ 10 ശതമാനം പലിശയും ഉപഭോക്താവിന്‌ നേരിട്ട ബുദ്ധിമുട്ടുകൾക്ക്‌ ഒരു ലക്ഷം രൂപ പിഴയും കോടതിച്ചെലവുകൾക്കായി 20,000 രൂപയും സ്‌കൂട്ടർ കമ്പനി നൽകണമെന്നാണ്‌ വിധി. അകത്തേത്തറ കാക്കണ്ണി ശാന്തിനഗർ  സി ബി രാജേഷിന്റെ പരാതിയിലാണ്‌ വിധി. അഡ്വ. ഷിജു കുര്യാക്കോസ് മുഖേനയാണ്‌ പരാതി നൽകിയത്‌.
2023ലാണ്‌ മേഴ്സി കോളേജ് ജങ്ഷനിലുള്ള ഒല ഇലക്‌ട്രിക് സ്കൂട്ടർ എക്സ്‌പീരിയൻസ് സെന്ററിൽനിന്ന് എസ്‌വൺ എയർ മോഡൽ ഇലക്‌ട്രിക് സ്കൂട്ടർ വാങ്ങിയത്‌. ഒരാഴ്ചയ്ക്കുള്ളിൽ സ്കൂട്ടർ ഓഫായിപ്പോകുന്ന അവസ്ഥയുണ്ടായി. കമ്പനിയിൽ പരാതി കൊടുത്തതിനെ തുടർന്ന്‌ രണ്ടുതവണ വാഹനം നേരെയാക്കിയെന്ന്‌ പറഞ്ഞ്‌ മടക്കിനൽകി. പിന്നീട്‌ വാഹനം പ്രവർത്തിക്കാതെയായി. കസ്റ്റമർ കെയറിലും സർവീസ് മാനേജർ നേരിട്ട് എക്സ്പീരിയൻസ് സെന്ററിലും പരാതി പറഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ്‌ കോടതിയെ സമീപിച്ചതെന്ന്‌ രാജേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home