17 June Monday
നീരൊഴുക്ക് പരിശോധന ഓൺലൈനാക്കും

കാവേരി ജല കമീഷൻ അംഗങ്ങൾ അട്ടപ്പാടി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

കാവേരി ജലകമീഷൻ അംഗങ്ങൾ അട്ടപ്പാടി സന്ദർശിക്കുന്നു

 

 
അഗളി
സുപ്രീം കോടതി വിധിയുടെ ഭാഗമായി കാവേരി ജല കമീഷൻ അംഗങ്ങൾ അട്ടപ്പാടി സന്ദർശിച്ചു. കാവേരി നദിയുടെയും പോഷക നദികളുടെയും നീരൊഴുക്ക് പരിശോധന ഡിജിറ്റൽ ഓൺലൈനാക്കുന്നതിന്റെ ഭാഗമാണ് സന്ദർശനം. നിലവിൽ വെള്ളത്തിന്റെ നീരൊഴുക്ക് നേരിട്ട‌് പരിശോധിക്കും.  
നീരൊഴുക്ക് കൃത്യമായി മനസിലാക്കാനുള്ള ഇടങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ കാവേരി വാട്ടർ മാനേജ്മെന്റ‌് കമ്മിറ്റിയുടെ ഭാഗമായ വാട്ടർ റെഗുലേഷൻ സബ് കമ്മിറ്റിയെ നിയോഗിച്ചു. വിശദറിപ്പോർട്ട് ജൂലൈ 31-ന് സമർപ്പിക്കും. നീരൊഴുക്ക് കൃത്യമായി മനസിലാക്കാൻ പോഷകനദികളിൽ ഏഴിടത്തും കേരളം, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലെ എട്ട് ഡാമുകളിലും പരിശോധന നടത്തും. തുടർന്ന‌് ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് നീരൊഴുക്ക് പരിശോധിക്കും. ഇവ കൃത്യസമയം ബംഗ്ലളൂരു, ചെന്നൈ എന്നിവിടങ്ങളിലെ ആസ്ഥാനങ്ങളിൽ രേഖപ്പെടുത്താം. ഇവിടെനിന്ന് വെള്ളത്തിന്റെ ഒഴുക്ക് ഓൺലൈനിൽ നോക്കാനാകും. 
ചൊവ്വാഴ്ച അട്ടപ്പാടിയിലെത്തിയ സംഘം ഭവാനി, ശിരുവാണി പുഴകൾ പരിശോധിച്ചു. ഭവാനി പുഴയിൽ കൽക്കണ്ടിയൂർ ഭാഗത്തും ശിരുവാണി പുഴയിൽ കോട്ടത്തറയിലുമാണ് പരിശോധന നടത്തിയത്. ചീഫ് എൻജിനിയർ മോഹൻ മുരളിയുടെ നേതൃത്വത്തിൽ ദേശീയ വാട്ടർ കമീഷൻ അംഗങ്ങൾ, ഇന്ത്യാ മെറ്റീരിയോളജി (ഐഎംഡി) അംഗങ്ങൾ തമിഴ്നാട്, കർണ്ണാടക, കേരളം, പോണ്ടിച്ചേരി എന്നിവടങ്ങളിൽ നിന്നുള്ള 10 പേർ അടങ്ങുന്ന സംഘമാണ് അട്ടപ്പാടിയിലെത്തിയത്.
പ്രധാന വാർത്തകൾ
 Top