20 February Wednesday

ജില്ലാ ആശുപത്രിയിലേക്ക് ജീവൻരക്ഷാ ഉപകരണങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019
പാലക്കാട് 
ജില്ലാ ആശുപത്രിയിലെ ട്രോമകെയറിലേക്ക് എം ബി രാജേഷ‌് എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപയുടെ ജീവൻ രക്ഷാ ഉപകരണങ്ങള്‍ എം ബി രാജേഷ് എംപി  കൈമാറി. 
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി അധ്യക്ഷയായി. 
 പൾസ് ഓക്സിമീറ്റർ, മൾട്ടി പരാമീറ്റർ, വെന്റിലേറ്റർ, പേഷ്യന്റ് വാമർ, സിറിഞ്ച‌് പമ്പ്, പേഷ്യന്റ് ഷിഫ്റ്റിങ‌് സ്ലൈഡ്,പോർട്ടബിൾ ലാംപ് എന്നിവയാണ് നൽകിയത്. ആശുപത്രി വികസനസമിതി അം​ഗം ചന്ദ്രൻ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് കെ രമാദേവി സ്വാഗതവും ആർഎംഒ ജെ എസ‌് ഷൈജ നന്ദിയും പറഞ്ഞു.  ട്രോമകെയർ ഡിസംബറിലാണ് ജില്ലാ ആശുപത്രിയിൽ തുറന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top