05 December Thursday

നെല്ല് സംഭരണം കാര്യക്ഷമമാക്കാൻ സർക്കാർ ഇടപെടണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

 

പാലക്കാട്‌
ജില്ലയിലെ സാമ്പത്തിക രംഗത്തിന്റെ നെടുംതൂണായ നെൽകൃഷി സംരക്ഷിക്കാനും സംഭരണം കാര്യക്ഷമമാക്കാനും സർക്കാർ ഇടപെടണമെന്ന്‌ കർഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ നെല്ല് സപ്ലൈകോ വഴി സംഭരിക്കുന്ന പാലക്കാട്‌ ജില്ലയിൽ 43,000 ത്തോളം കർഷകരാണ്‌  സപ്ലൈകോയിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. 
സപ്ലൈകോ സംഭരണം വൈകുമ്പോൾ കൊയ്‌തെടുത്ത നെല്ല് കിട്ടിയ വിലയ്‌ക്ക്‌ സ്വകാര്യമില്ലുകാർക്ക്‌ നൽകേണ്ടിവരുന്നു.  സപ്ലൈകോയുടെ അനാസ്ഥ അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം. 
ചുമടുകൂലി പല പ്രദേശത്തും വ്യത്യസ്ത തുക വാങ്ങുന്നു. 55 കിലോ നെല്ലിന് 20 രൂപയെന്ന നിരക്കിൽ കൂലി ഏകീകരിക്കണം. 
ജില്ലാ സഹകരണബാങ്ക്‌ ശാഖകളിൽ പിആർഎസ്‌ നൽകിയാൽ ഉടൻ പണം  നൽകുന്ന സംവിധാനം നിലവിലുണ്ടായിരുന്നു. എന്നാൽ ഈ വർഷം അതിനും തടസ്സമുണ്ടായിരിക്കുന്നു. ഇത്‌ പരിഹരിക്കുന്നതിന്‌ സ്ഥിരം സംവിധാനമുണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top