21 February Thursday

കല്‍പ്പാത്തി സംഗീതോത്സവം നാളെ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 12, 2016

 

പാലക്കാട് > കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നടക്കുന്ന  സംഗീതോത്സവം 13ന് സമാപിക്കും. വൈകിട്ട് 5.30ന് പാലക്കാട് മണി അയ്യര്‍ റോഡിലെ വിദ്വാന്‍ ട്രിച്ചി ഗണേശന്‍ നഗറില്‍ സമാപനപരിപാടി മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം  ചെയ്യും. രാത്രി എഴിന് പാപനാശം ശിവന്‍ദിനത്തില്‍ അടൂര്‍ പി സുദര്‍ശന്‍ സംഗീതക്കച്ചേരി അവതരിപ്പിക്കും. ത്യാഗരാജദിനമായ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഉഞ്ഛവൃത്തി തുടങ്ങും. രാവിലെ 10ന് പഞ്ചരത്ന കീര്‍ത്തനാലാപനവും വൈകിട്ട് അഞ്ച് മുതല്‍ ഭൈരവിയുടെ വായ്പാട്ടും നടക്കും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top