11 August Tuesday
7 രോഗമുക്തി

കുതിക്കുന്നു കോവിഡ് 48

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020
പാലക്കാട്
അഞ്ച് വയസ്സുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് ശനിയാഴ്ച കോവിഡ്---- സ്ഥിരീകരിച്ചു. അടുത്തിടെയുള്ള ദിവസങ്ങളിൽ കോവിഡ്‌ രോഗബാധിതരുടെ എണ്ണം വർധിക്കുന്നത്‌ ജില്ലയിലെ ആരോഗ്യമേഖലയിൽ ആശങ്ക കൂട്ടുന്നു. പതിനൊന്നു വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ 50 പേർക്ക്‌ വ്യാഴാഴ്‌ച രോഗം‌ സ്ഥിരീകരിച്ചിരുന്നു. 
ശനിയാഴ്ച രോഗബാധിതരിൽ ഏറെയും യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവരാണ്. ഏഴ് പേർ രോഗമുക്തരായി. 285 പേരാണ്‌ ചികിത്സയിലുള്ളത്‌. ഇവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും  ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്. 
● യുഎഇ ---22 മണ്ണാർക്കാട് സ്വദേശി (23), പല്ലശന സ്വദേശിനികളായ അമ്മയും (31) മകളും (5), കാമ്പ്രത്ത് ചള്ള സ്വദേശി (27), കൊടുവായൂർ സ്വദേശി (45), വല്ലപ്പുഴ സ്വദേശികളായ ഏഴുപേർ (26, 39, 56, 27, 30, 23–-പുരുഷന്മാർ, 21–- സ്ത്രീ), വടകരപ്പതി കോഴിപ്പാറ സ്വദേശി (32), നെല്ലായ സ്വദേശി (40, 25 പുരുഷൻ), മീനാക്ഷീപുരം സ്വദേശികളായ മൂന്നു പേർ (29 സ്ത്രീ, 34,60 പുരുഷൻ), ദുബായിൽനിന്നുവന്ന ചിറ്റൂർ സ്വദേശി (52), ഷാർജയിൽനിന്ന്‌ വന്ന വല്ലപ്പുഴ സ്വദേശി (21), വണ്ടിത്താവളം സ്വദേശിനി (26), പല്ലശന സ്വദേശി (31). 
● സൗദി----–- 4 നെല്ലായ സ്വദേശി (37), കാഞ്ഞിരപ്പുഴ സ്വദേശി (40 പുരുഷൻ), കുളപ്പുള്ളി സ്വദേശി (29), പുതുനഗരം സ്വദേശിനി (24). 
● കുവൈത്ത് ---1  ചിറ്റൂർ സ്വദേശി (31). 
● ഒമാൻ ---3 ചിറ്റൂർ സ്വദേശി (27), പുത്തൂർ സ്വദേശി (49), നെല്ലായ സ്വദേശി (57). 
● ഖത്തർ ---3 വടവന്നൂർ സ്വദേശി (29), മുതലമട സ്വദേശി (37), കൊല്ലങ്കോട് സ്വദേശി(24). ● യുകെ ---1  നെല്ലായ സ്വദേശി(30). ● തമിഴ്നാട് ---7 ഷൊർണൂർ കവളപ്പാറ സ്വദേശി (53), എലവഞ്ചേരി സ്വദേശിയായ ഗർഭിണി (23), കൊടുവായൂർ സ്വദേശി (37), വേലന്താവളം സ്വദേശി (50), കുത്തനൂർ സ്വദേശികളായ രണ്ടുപേർ (27,23 പുരുഷൻ), മധുരയിൽ നിന്ന് വന്ന കുമരനല്ലൂർ സ്വദേശി (40). 
● കർണാടക ---5 ചിറ്റൂർ സ്വദേശി (27), തൃക്കടീരി സ്വദേശി (54), നാഗലശേരി സ്വദേശി (32), തത്തമംഗലം സ്വദേശി (35), കൊല്ലങ്കോട് സ്വദേശി(25).
● ഡൽഹി ---1 ശ്രീകൃഷ്ണപുരം സ്വദേശിനി (51). 
● ജമ്മു കശ്മീർ ---1 തത്തമംഗലം (41).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top