20 July Saturday
ജനവിരുദ്ധ ബജറ്റ്‌

ഡിവൈഎഫ‌്ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019
പാലക്കാട്
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിലും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക‌് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക‌് മാർച്ച‌് നടത്തി. നൂറു കണക്കിന‌് യുവാക്കൾ പരിപാടിയിൽ അണിചേർന്നു.
പാലക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ യൂത്ത് മാർച്ച്  ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്ഘാടനം ചെയ്തു. തൃത്താലയിൽ ജില്ലാ പ്രസിഡന്റ‌് പി പി സുമോദും ഒറ്റപ്പാലത്ത‌് ജില്ലാ സെക്രട്ടറിയറ്റംഗം സി ഹരിദാസും ശ്രീകൃഷ‌്ണപുരത്ത‌ും ചെർപ്പുളശേരിയിലും സംസ്ഥാന വൈസ‌് പ്രസിഡന്റ‌്  കെ പ്രേംകുമാറും ഉദ‌്ഘാടനം ചെയ‌്തു. 
ആലത്തൂരിൽ ജില്ലാ ട്രഷറർ എം രാജേഷും മണ്ണാർക്കാട‌് ഡിവൈഎഫ‌്ഐ ജില്ലാ വൈസ‌് പ്രസിഡന്റ‌് കെ സി റിയാസുദീനും പുതുശേരിയിൽ ജില്ലാ വൈസ‌് പ്രസിഡന്റ‌്എസ‌് പ്രദോഷും ചിറ്റൂരിൽ ജില്ലാ ജോയിന്റ‌് സെക്രട്ടറി ജി ആശിഷും ഉദ‌്ഘാടനം ചെയ‌്തു.
മുണ്ടൂരിൽ സിപിഐ എം ഏരിയ സെക്രട്ടറി സി ആർ സജീവും പട്ടാമ്പിയിൽ സിപിഐ എം ഏരിയ സെക്രട്ടറി എൻ പി വിനയകുമാറും  വടക്കഞ്ചേരിയിൽ ഏരിയ സെക്രട്ടറി കെ ബാലനും കുഴൽമന്ദത്ത‌് ഏരിയ കമ്മിറ്റിയംഗം ടി കെ ദേവദാസും ഉദ‌്ഘാടനം ചെയ‌്തു.
പ്രധാന വാർത്തകൾ
 Top