20 July Saturday

കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക‌് ശിലയിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019
പാലക്കാട‌്
മരുതറോഡ‌് പഞ്ചായത്ത‌്   കുടുംബാരോഗ്യകേന്ദ്രത്തിന‌്  ഭരണപരിഷ‌്കാര കമീഷൻ ചെയർമാൻ വി ‌എസ‌് അച്യുതാനന്ദൻ ശിലയിട്ടു. പുതുശേരി, മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തലും വി എസ‌് അച്യുതാനന്ദൻ ഉദ‌്ഘാടനം ചെയ‌്തു. 
പാവപ്പെട്ടവർക്ക‌് മികച്ച ചികിത്സ ലഭ്യമാക്കാൻ എല്ലാം  പ്രവർത്തനങ്ങളും സർക്കാർ നടത്തുന്നുണ്ട‌്. പകർച്ച വ്യാധികളെ ഉന്മൂലനം ചെയ‌്ത‌് ലോകശ്രദ്ധ നേടി. കഴിഞ്ഞ മൂന്നുവർഷം കൊണ്ട‌് ആരോഗ്യ രംഗത്ത് സംസ്ഥാനം വലിയ പുരോഗതി കൈവരിച്ചു.  
അകത്തേത്തറ മേൽപ്പാലം സ്ഥലമേറ്റെടുപ്പ‌് ഉടൻ പൂർത്തിയാക്കും. മലമ്പുഴ റിങ് റോഡ‌് നിർമാണം ഉടൻ ആരംഭിക്കും. പുതുപ്പരിയാരം പബ്ലിക‌് ഹെൽത്ത‌് ലാബ‌്, പ്രളയത്തിൽ തകർന്ന കരിമൻകാട‌് പാലം, ആറങ്ങോട്ടുകുളമ്പ‌് പാലം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 
മലമ്പുഴ ഉദ്യാന വികസനം ഉൾപ്പെടെ നിരവധി പ്രവൃത്തികൾ തുടരുന്നു. വരുന്ന രണ്ടു വർഷം മലമ്പുഴയുടെ സമഗ്ര വികസനമാണ‌് ലക്ഷ്യമാക്കുന്നതെന്ന‌് വി എസ‌് പറഞ്ഞു. 
മലമ്പുഴ ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് കെ പി ഷൈജ അധ്യക്ഷയായി. അകത്തേത്തറ പഞ്ചായത്ത‌് പ്രസിഡന്റ‌് ഡി സദാശിവൻ, കെ ബി മുരളീധരൻ, പി പി രാധാരമണി, കെ അശോകൻ, എസ‌് വിനേഷ‌്, എം സജിത‌്, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ എ നാസർ, ആർദ്രം പദ്ധതി നോഡൽ ഓഫീസർ ഡോ. അനൂപ‌് കുമാർ, എൻഎച്ച‌്എം ഡിപിഎം ഡോ. രചന ചിദംബരം, ബ്ലോക്ക‌് മെഡിക്കൽ ഓഫീസർ ഡോ. ലീനാകുമാരി, എന്നിവർ സംസാരിച്ചു. 
മരുതറോഡ‌് പഞ്ചായത്ത‌് പ്രസിഡന്റ‌് കെ രാജലക്ഷ‌്മി സ്വാഗതവും ഡോ. ബിജുമോൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top