21 March Thursday

കഞ്ചാവ്‌ വേട്ട: ജില്ലയിൽ 5 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
ഒലവക്കോട‌്
ബസ‌് സ‌്റ്റോപ്പ‌് പരിസരത്ത‌് വച്ച‌് പാലക്കാട‌് എക‌്സൈസ‌് റേഞ്ച‌് ഇൻസ‌്പെക്ടറും സംഘവും പാലക്കാട‌് എസ‌്സൈസ‌് ഇന്റലിജൻസ‌് ബ്യൂറോയും ചേർന്ന‌് ബുധനാഴ‌്ച നടത്തിയ പരിശോധനയിൽ രണ്ട‌് കിലോ കഞ്ചാവ‌് പിടികൂടി. കോഴിക്കോട‌് കാരപ്പറമ്പ‌് ഷഹൻഷ (29)യാണ‌് പിടിയിലായത‌്. തമിഴ‌്നാട്ടിലെ തിരുപ്പൂരിൽനിന്ന‌് മലപ്പുറം വേങ്ങരിയിൽ സ‌്കൂൾ, കോളേജ‌്  വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ‌്ക്കായി കടത്തിയ രണ്ട‌് കിലോ ഉണക്ക കഞ്ചാവാണ‌് പിടികൂടിയത‌്. പിടിച്ചെടുത്ത കഞ്ചാവിന‌് രണ്ട‌് ലക്ഷത്തോളം രൂപ വിലവരും. അഞ്ച‌് ഗ്രാം വീതമുള്ള പൊതികളാക്കി 500 രൂപ നിരക്കിലാണ‌് വിൽപ്പന നടത്തുന്നത‌്. കോഴിക്കോട‌്, മലപ്പുറം ജില്ലക‌ളിലെ സ‌്കൂൾ, കോളേജ‌് വിദ്യാർഥികൾക്കിടയിൽ കഞ്ചാവ‌് വിൽപ്പന നടത്തുന്ന ലഹരി മരുന്ന‌് റാക്കറ്റിലെ പ്രധാന കണ്ണിയാണ‌് പിടിയിലായത‌്.
പരിശോധനയിൽ പാലക്കാട‌് എസ‌്സൈസ‌് റേഞ്ച‌് ഇൻസ‌്പെക്ടർ എം റിയാസ‌്, ഐബി ഇൻസ‌്പെക്ടർ രജനീഷ‌്, പ്രിവന്റീവ‌് ഓഫീസർമാരായ പി എസ‌് സുമേഷ‌്, ജിഷു ജോസഫ‌്, പി എൻ രാജേഷ‌്കുമാർ, പി സന്തോഷ‌്കുമാർ, പി എം മുഹമ്മദ‌് ഷെറീഫ‌്, എ വിപിൻദാസ‌്, വി സജീവ‌്, സിവിൽ എക‌്സ‌്സൈസ‌് ഓഫീസർമാരായ ബെന്നി കെ സെബാസ‌്റ്റ്യൻ, എച്ച‌് റിയാസുദീൻ, യു മുസാപ്പ, എ അബ്ദുൾബാസിത‌്, കെ ഹരിദാസ‌്, കെ അഭിലാഷ‌് എന്നിവർ പങ്കെടുത്തു.
 
പാലക്കാട് 
 മിഷൻ സ്കൂൾ പരിസരത്ത‌്  കഞ്ചാവ് വില്പന നടത്തുന്നതിനിടെ കോട്ടയം തഴത്തങ്ങാടി സ്വദേശി ബിലാൽ(21)എന്നയാളെ പാലക്കാട‌് ടൗൺ സൗത്ത് പൊലീസ് പിടികൂടി. ഇയാളിൽനിന്ന് 350 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സ്കൂൾ കേന്ദ്രികരിച്ച‌് പൊലീസ് പട്രോളിങ‌് നടത്തുമ്പോഴാണ‌് പാലക്കാട്  മിഷൻ സ്കൂൾ പരിസരത്തുവച്ച‌് ഇയാളെ പിടികൂടിയത്. തമിഴ്നാട് തേനിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയാണ്  വിൽപ്പന നടത്തി വരുന്നത്. എസ്ഐ മുരളീധരൻ, എസ് ഐ ഷാഹുൽ ഹമീദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 
പാലക്കാട്
 ആന്ധ്രപ്രദേശിൽനിന്ന‌് കഞ്ചാവ‌് എത്തിച്ച‌് പാലക്കാട്, തൃശൂർ ജില്ലക‌ളിൽ വിൽപ്പന നടത്തുന്ന രണ്ടുയുവാക്കളെ പൊലീസ‌് അറസ്റ്റ‌് ചെയ‌്തു. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം തോട്ടിങ്ങൽ വീട്ടിൽ മണികണ്ഠൻ (28), വാണിയമ്പാറ പന്നിയങ്കര മുരിയക്കാട്ടിൽ വിഷ്ണു(22)എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കസബ പൊലീസും ചേർന്ന‌് പിടികൂടിയത‌്. കോയമ്പത്തൂർ പാലക്കാട് ദേശീയ പാതയിൽ കുരുടിക്കാട്‌വച്ചാണ‌് ഇവർ പിടിയിലായത‌്. വിശാഖപട്ടണത്തുനിന്ന‌് ട്രെയിനിൽ കോയമ്പത്തൂരെത്തിയ ശേഷം ബൈക്കിൽ കേരളത്തിലേക്ക് വരികയായിരുന്നു. ആറ‌് കിലോ കഞ്ചാവ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
 ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റയ‌്ക്ക‌് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ‌്പി ഷംസുദ്ദീന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വാളയാർ അതിർത്തിയിൽ വാഹന പരിശോധന നടത്തി. 
ഇതിനിടെ അമിതവേഗത്തിൽ വന്ന ബൈക് നിർത്താതെ പോയതിനെത്തുടർന്ന‌് പൊലീസ‌് പിന്തുടർന്ന‌് പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ മൂന്ന‌് ലക്ഷത്തോളം രൂപ വില വരും. പത്ത‌് ഗ്രാം കഞ്ചാവടങ്ങിയ ഒരു പായ്ക്കറ്റിന് 500 രൂപയാണ് ഈടാക്കുന്നത്. സ്കൂൾ, കോളേജ് വിദ്യാർഥികൾ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് കച്ചവടം.
         പിടിയിലായ മണികണ്ഠന്റെ പേരിൽ തൃശൂർ ഈസ്റ്റ്, മണ്ണുത്തി, വിയ്യൂർ, പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനുകളിലായി കളവ് കേസുൾപ്പെടെ  20 ഓളം ക്രൈം കേസുകൾ നിലവിലുണ്ട്. രണ്ട് മാസം മുമ്പാണ് വിയ്യൂർ ജയിലിൽ നിന്ന‌് പുറത്തിറങ്ങിയത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തിവരുന്നു.  
     കസബ സിഐ ഗംഗാധരൻ, ഒറ്റപ്പാലം സിഐ അബ്ദുൾ മുനീർ, എസ്ഐ  റിൻസ് എം തോമസ്, എഎസ്ഐ രംഗനാഥൻ, ടി ആർ സുനിൽകുമാർ, സജി അഗസ്റ്റിൻ, പ്രജീഷ്, കെ അഹമ്മദ് കബീർ, ആർ വിനീഷ്, ആർ രാജീദ്, എസ് ഷമീർ, സുൽഫിക്കർ അലി, ജിവീഷ്, ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
 
ആലത്തൂർ 
അരക്കിലോ കഞ്ചാവുമായി പൊള്ളാച്ചി സ്വദേശി പിടിയിൽ. പൊള്ളാച്ചി സേത്തുമട ശരവണൻ (30) ആണ് പിടിയിലായത്. നെന്മാറ ഫോറസ്റ്റ് ഓഫീസിന് സമീപത്തുനിന്ന‌് ആലത്തൂർ എസ്ഐ എസ് അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ‌് പിടികൂടിയത്. ക്രൈം സ്ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, സൂരജ് ബാബു, റഹീം മുത്തു, ദിലീപ്, സന്ദീപ്, പ്രജീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top