18 June Tuesday
വൈദ്യുത അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 9496061061 -ലേക്ക് ഉടൻ വിളിക്കുക

മഴ കനക്കുന്നു ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

പാലക്കാട‌്

മഴ ശക്തമാകുമ്പോൾ അപകടം ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രതാനിർദേശങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്ന് കെഎസ്ഇബി ചീഫ് സേഫ്റ്റി കമീഷണർ ആർ സുകു അറിയിച്ചു. വൈദ്യുത ഉപകരണങ്ങൾ തകരാറിലാവാനും മരം കടപുഴകി വൈദ്യുതി ലൈനും പോസ്റ്റുകളും തകരാൻ സാധ്യതയുണ്ട‌്. -
ശക്തമായ കാറ്റിലും മഴയിലും വൃക്ഷങ്ങളുടെ ശിഖരം വീണു കമ്പികൾ താഴ‌്ന്നു കിടക്കാനും പോസ്റ്റുകൾ ഒടിയാനും ഇടയുണ്ട്. ഇത്തരം അപകടങ്ങൾ, മറ്റു വൈദ്യുത അപകടങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സമീപത്തെ  കെഎസ്ഇബി ഓഫീസിലോ സുരക്ഷാ എമർജൻസി നമ്പറായ 9496061061 ലോ  അറിയിക്കണം.
-വൈദ്യുതി ലൈൻ, സർവീസ് വയർ എന്നിവ പൊട്ടി കണ്ടാൽ സ്പർശിക്കരുത്. ബന്ധപ്പെട്ട കെഎസ്ഇബി ഓഫീസിൽ അറിയിച്ച് ലൈൻ സർവീസ് വയർ ഓഫ് ചെയ്‌തെന്ന് ഉറപ്പാക്കണം. ജനറേറ്റർ, ഇൻവെർട്ടർ വഴിയുള്ള വൈദ്യുതിയും കടന്നുവരാം. 
-ഇടിമിന്നൽ ഉള്ളപ്പോൾ വൈദ്യുതി സംബന്ധമായ ജോലി ഒഴിവാക്കി സുരക്ഷിതസ്ഥാനത്തേക്ക് മാറി നിൽക്കണം.
-വൈദ്യുതി പോസ്റ്റുകളിലും സ്റ്റേകളിലും കന്നുകാലികളെയോ തുണികൾ വിരിക്കാനുള്ള അയയോ കെട്ടരുത്.
-ഇടി മിന്നൽ ഉള്ളപ്പോൾ ടിവി, കംപ്യൂട്ടർ, മിക്‌സി, ഫ്രിഡ്ജ്, വാഷിങ‌് മെഷീൻ, ഹീറ്റർ എന്നിവ  ഉപയോഗിക്കരുത്. പ്ലഗിൽ ഘടിപ്പിച്ച  ഉപകരണങ്ങൾ ഊരിയിടണം.
-വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹ വസ്തുക്കൾ കൊണ്ടുള്ള തോട്ടികൾ, ഏണികൾ എന്നിവ ഉപയോഗിക്കരുത്.
ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്നതും വീഴാറായതുമായ മരങ്ങളും മരച്ചില്ലകളും വെട്ടി മാറ്റുന്നതിനും വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടും വൈദ്യുതിബോർഡ് ഉദ്യോഗസ്ഥരുമായി സഹകരിക്കണം.
പ്രധാന വാർത്തകൾ
 Top