പാലക്കാട്
ജില്ലയിൽ ഏപ്രിൽ മാസത്തെ റേഷൻ വിതരണം പൂർത്തിയാക്കാൻ ഇ പോസ് മെഷീനിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മന്ത്രി ജി അനിലിന് നിവേദനം നൽകി. ജില്ലയിൽ മിക്ക താലൂക്കുകളിലും ഏപ്രിലിലെ റേഷൻ വിതരണം പൂർത്തിയായിട്ടില്ല. രണ്ട് മാസത്തെ റേഷൻ ഒന്നിച്ച് നൽകാമെന്ന മന്ത്രിയുടെ പ്രഖ്യാപനം സാങ്കേതിക കാരണങ്ങളാൽ നടപ്പായില്ല. ഇത് ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. അസോസിയേഷൻ ജില്ലാ ഓർഗനൈസിങ് സെക്രട്ടറി എ കൃഷ്ണൻ, പ്രസിഡന്റ് കെ എം അബ്ദുൾ സത്താർ എന്നിവരാണ് നിവേദനം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..