13 June Sunday

2,959 കോവിഡ് 3,620 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021

 

പാലക്കാട് 
ജില്ലയില്‍ ചൊവ്വാഴ്ച 2,959പേർ‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 1330, ഉറവിടം അറിയാതെ 1611, ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുംവന്ന എട്ടുപേർ, 10 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 3,620പേര്‍ രോഗമുക്തരായി. 
ആകെ 10,052പേരെ പരിശോധിച്ചപ്പോഴാണ്‌ 2,959പേർക്ക് രോഗം സ്ഥിരീകരിച്ചത്. 29.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2019 മാർച്ച് മുതൽ ജില്ലയിൽ ആകെ 217പേർ മരിച്ചു. പാലക്കാട് നഗരസഭാ പരിധിയില്‍ 487പേർ രോഗബാധിതരാണ്. ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24,190ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്കുപുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും   രണ്ടുപേർ കോട്ടയം ജില്ലയിലും 
 മൂന്നുപേർ കാസർകോട്‌ ജില്ലയിലും ആറുപേർ  ഇടുക്കി ജില്ലയിലും ഏഴു പേർവീതം കൊല്ലം, കണ്ണൂർ ജില്ലകളിലും എട്ടുപേർ പത്തനംതിട്ട ജില്ലയിലും 
ഒമ്പതുപേർ ആലപ്പുഴ ജില്ലയിലും പത്തുപേർ കോഴിക്കോട് ജില്ലയിലും
18പേർ തിരുവനന്തപുരം ജില്ലയിലും 51പേർ എറണാകുളം ജില്ലയിലും 190 പേർ മലപ്പുറം ജില്ലയിലും 87പേർ തൃശൂർ ജില്ലയിലും ചികിത്സയിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top