13 June Sunday
വാക‍്സിൻ

വയോജനങ്ങൾക്ക് സഹായകേന്ദ്രം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021
 
പാലക്കാട്
വയോജനങ്ങൾക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷന് വേണ്ടി 0491 -2001000 എന്ന ടോൾഫ്രീ നമ്പറിൽ സാമൂഹ്യനീതി വകുപ്പ്‌ ജില്ലാതല വാക്സിൻ രജിസ്ട്രേഷൻ സഹായകേന്ദ്രം ആരംഭിച്ചു.
 കല്ലേക്കാട് അങ്കണവാടിയോട് ചേർന്നുള്ള കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. വയോജനങ്ങൾക്കോ ബന്ധുക്കൾക്കോ മേൽ നമ്പറിൽ വിളിച്ച് രജിസ്ട്രേഷൻ നടത്താം. 
ആധാർ നമ്പർ, പേര്, മേൽവിലാസം, ജനനത്തീയതി, ഫോൺ നമ്പർ, സമീപത്തെ വാക്സിനേഷൻ സെന്റർ എന്നിവയുടെ വിവരങ്ങൾ നൽകണം. നൽകിയ ഫോൺ നമ്പറിൽ വരുന്ന ഒടിപി ഉപയോഗിച്ച് സൈറ്റിൽ രജിസ്റ്റർ ചെയ്യും. 
തുടർന്ന്‌ രജിസ്ട്രേഷൻ ഐഡി വയോജനങ്ങൾക്ക് കൈമാറും. ഈ ഐഡി ഉപയോഗിച്ച് വയോജനങ്ങൾക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രത്തിൽ നിന്നും വാക്സിൻ സ്വീകരിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top