13 June Sunday

ലോക്‌ഡൗൺ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021
പാലക്കാട്
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്‌ഡൗൺ നാലാംദിവസവും പൂർണം. അനാവശ്യമായി ജനം പുറത്തിറങ്ങുന്നത് തടയാൻ ജില്ലയിലെ വിവിധ പരിശോധനാ പോയിന്റുകളിൽ പൊലീസ് രംഗത്തുണ്ട്. ഊടുവഴികൾ കേന്ദ്രീകരിച്ച പരിശോധനകളും ശക്തമാണ്. സത്യവാങ്മൂലം കൈയിൽ കരുതാതെ പുറത്തിറങ്ങിയവർക്കെതിരെ കേസെടുത്തു. പൊലീസ് അനുവദിച്ച പാസുള്ളവരെയും പരിശോധിച്ചു. 
കഞ്ചിക്കോട്‌ വ്യവസായ മേഖലയിൽ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ സ്ഥാപനങ്ങൾ തുറന്നു. ഭക്ഷണം പാഴ്‌സൽ നൽകുന്ന സൊമാറ്റോ പോലുള്ള സർവീസുകൾക്ക്‌ തടസ്സമുണ്ടായില്ല. തിങ്കളാഴ്ച പൊലീസ് നടത്തിയ പരിശോധനയിൽ 67 കേസ്‌ രജിസ്റ്റർ ചെയ്തു. 77 പേരെ അറസ്റ്റ് ചെയ്തു. 35 വാഹനം പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 579 പേർക്കെതിരെയും പൊലീസ് കേസെടുത്തു. സെക്ടറൽ മജിസ്‌ട്രേറ്റുമാർ നടത്തിയ പരിശോധനയിൽ 286 പ്രോട്ടോകോൾ ലംഘനം കണ്ടെത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top