13 June Sunday

ഭാരത് മാതാ സ്കൂൾ പൊലീസിനുള്ള കെയർ സെന്റർ

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021
പാലക്കാട് 
വീട്ടിൽ നിരീക്ഷണത്തിന്‌ സൗകര്യമില്ലാത്ത കോവിഡ് ബാധിതരായ പൊലീസ് ഉദ്യോഗസ്ഥർക്ക്‌ ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ഡൊമിസിലറി കെയർ സെന്ററായി പ്രവർത്തിക്കും. സ്കൂൾ ഏറ്റെടുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ മൃൺമയി ജോഷി ഉത്തരവിട്ടു. 
ഇരുന്നൂറോളം പൊലീസുകാരാണ് ഇതുവരെ ജില്ലയിൽ കോവിഡ് ബാധിതരായത്. സ്റ്റേഷൻ പ്രവർത്തനങ്ങളും ലോക്‌ഡൗൺ നിയന്ത്രണത്തിനും തടസ്സമുണ്ടാകാതെയാണ് പൊലീസുകാരെ വിന്യസിച്ചത്. കൂടുതൽ പൊലീസുകാർ രോഗബാധിതരാകുന്ന പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക ഡൊമിസിലറി കെയർ സെന്റർ എന്ന ആവശ്യം മുന്നോട്ടുവച്ചത്. കെയർ സെന്ററിന്റെ മേൽനോട്ടച്ചുമതല ജില്ലാ പൊലീസ് മേധാവിക്കാണ്. സെന്ററിന്റെ ശുചീകരണം, മാലിന്യ നിർമാർജനം എന്നിവയുടെ ചുമതല മരുതറോഡ് പഞ്ചായത്ത് സെക്രട്ടറി വഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top