18 February Monday
ഇന്ന് കാളവേല

ചന്തം പകർന്ന‌് പുത്തനാൽക്കൽ പൂരം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

ചെർപ്പുളശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ പകൽപ്പൂരത്തിന്റെ നഗരപ്രദക്ഷിണം

 
ചെർപ്പുളശേരി 
ഗ്രാമച്ചന്തം പകർന്ന‌് പുത്തനാൽക്കൽ ക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. പകൽപ്പൂരത്തിന് മൂന്നാനകൾ അണിനിരന്നു.  വിശേഷാൽ പൂജകൾക്ക് തന്ത്രി അണ്ടലാടി മനക്കൽ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു.  
തകിൽ നാഗസ്വരവും പ്രസാദ ഊട്ടും നടന്നു.  നഗരപ്രദക്ഷണത്തിന് ചെർപ്പുളശേരി ജയവിജയമാരുടെ നേതൃത്വത്തിൽ 41 കലാകാരൻമാർ പങ്കെടുക്കുന്ന പാണ്ടിമേളമുണ്ടായി.  തകിൽ നാഗസ്വരം, ഡിജിറ്റൽ തെയ്യം, തുടങ്ങിയ നാടൻ കലാരൂപങ്ങളും അണിനിരന്നു.  
പാല കമ്യുണിക്കേഷന്റെ ഗാനമേള, പോരൂർ ഉണ്ണിക്കൃഷ‌്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവരുടെ ഡബിൾ തായമ്പക  എന്നിവയുമുണ്ടായി. ചൊവ്വാഴ്ച നടക്കുന്ന കാളവേലയിൽ 60 ലധികം ഇണക്കാള കോലങ്ങൾ വിവിധ തട്ടകദേശങ്ങളിൽ നിന്ന‌് ക്ഷേത്ര മുറ്റത്തെത്തും. ഓട്ടൻതുള്ളൽ, ബാലെ, തായമ്പക, പാനപിടിത്തം, ചെറുമക്കളി എന്നിവ നടക്കും.
പ്രധാന വാർത്തകൾ
 Top