18 February Monday

ആസ്വാദകമനം നിറഞ്ഞ് രുഗ്മാംഗദചരിതം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

രുഗ്മാംഗദചരിതം കഥകളിയിൽ നിന്ന്‌

 

കൂറ്റനാട് 
പെരിങ്ങോട് കഥകളി പ്രൊമോഷൻ സൊസൈറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രുഗ്മാംഗദചരിതം കഥകളി ആസ്വാദകമനം നിറച്ചു. 
ഏകാദശി വ്രതത്തിന്റെ മാഹാത്മ്യം വെളിപ്പെടുത്തുന്ന രുഗ്മാംഗദനെ അഭിനയപാടവത്താൽ സദനം രാമൻകുട്ടിനായർ അവിസ്മരണീയമാക്കി. മോഹിനിയായി കോട്ടയ‌്ക്കൽ വാസുദേവനും കുണ്ഡലായരും ധർമാഗദനായും കോട്ടയ‌്ക്കൽ ഷിജിത്തും വേഷമിട്ടു. രുഗ്മാംഗദ ചരിതത്തിലെ ഭാവപ്രധാനപദങ്ങൾ വേങ്ങേരി നാരായണന്റെയും അഭിജിത്ത് വാര്യരും ആലാപനമികവിനാൽ മനോഹരമായി. സദനം ഗോപാലകൃഷ്ണനും സദനം ഭരതരാജനും മേളമൊരുക്കി. മഞ്ജുതരയുടെ കോപ്പും കലാമണ്ഡലം ശിവരാമന്റെ ചുട്ടിയും മിഴിവുറ്റതായി. -
 
പ്രധാന വാർത്തകൾ
 Top