19 March Tuesday
കഴിഞ്ഞ വർഷം നാലുപേരാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്

വിരട്ടിയോടിച്ചാലും കാട്ടാന നാട്ടിൽത്തന്നെ

ശരത‌് കൽപ്പാത്തിUpdated: Saturday Jan 12, 2019

നാട്ടിലിറങ്ങിയ കാട്ടാന

പാലക്കാട് 
വനത്തിനകത്ത‌് തീറ്റയും വെള്ളവും കിട്ടാതായി, മഴയും ഉരുൾപൊട്ടലും സഞ്ചാരപാതകൾ ഇല്ലാതാക്കി, ചൂട‌് ക്രമാതീതമായി വർധിച്ചു.. ആനകൾ കാടുവിട്ടിറങ്ങാൻ  ഇടയാകുന്നത‌് ഇതിനാലെന്ന‌് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മഴക്കാലത്തുണ്ടായ ഉരുൾപൊട്ടൽ വനത്തിന്റെ ഘടനയിൽ മാറ്റം വരുത്തി. ആനത്താരകൾ അടയുകയും താവളങ്ങൾ ഇല്ലാതാവുകയും ചെയ്തു. ഇതോടെ നാടിറങ്ങിയ കൊമ്പൻമാർ തിരികെ മടങ്ങാൻ കൂട്ടാക്കാതെവന്നു. ദിവസേന കിലോമീറ്ററുകൾ സഞ്ചരിക്കുകയും ഇരുപതിലധികംതരം ഭക്ഷണം കഴിക്കുകയും ഇരുന്നൂറുലിറ്റർ വെള്ളം കുടിക്കുകയും ചെയ്യുന്നവയാണ‌് ആനകൾ. 
ചൂടിന്റെ കാഠിന്യമനുസരിച്ച് വെള്ളത്തിന്റെ അളവു കൂടും. 15മുതൽ 16മണിക്കൂർവരെ ഭക്ഷണം തേടുന്ന കൊമ്പന്മാർക്ക‌് ഇന്ന് അതിനുള്ള സാഹചര്യം കാടിനകത്തില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കൊമ്പന്മാരുടെ നാടുചുറ്റലും തീറ്റതേടലും പാലക്കാട്ടുകാർക്ക‌് ഒരേ സമയം ഭയവും കൗതുകവുമാവുന്നുണ്ട്. പകൽസമയങ്ങളിൽപോലും ഭയത്തോടെയല്ലാതെ മലമ്പുഴ, ധോണി, മുണ്ടൂർ, കഞ്ചിക്കോട്, വാളയാർ മേഖലകളിൽ സഞ്ചരിക്കാനോ തൊഴിലെടുക്കാനോ സാധിക്കില്ല.  കഴിഞ്ഞ ദിവസം മുണ്ടൂർ കാഞ്ഞിക്കുളം മേപ്പാടം പനന്തോട്ടം സ്വദേശി വാസു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 
കഴിഞ്ഞ വർഷം നാലുപേരാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2018 ജനുവരിയിൽ തമിഴ്നാട് സ്വദേശിനി ബീവിജാൻ, ജൂണിൽ പുതുപ്പരിയാരത്തെ ലോഡിങ് തൊഴിലാളി പ്രഭാകരൻ, നവംബറിൽ വാളയാർ നടുപ്പതി ഊരിലെ മണികണ്ഠൻ എന്ന യുവാവും കൊല്ലപ്പെട്ടു.വനംവകുപ്പ് സുരക്ഷാ മാർഗങ്ങൾ ഒരുക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. റെയിൽവേലി, സൗരോർജവേലി, വൈദ്യുതവേലി, കിടങ്ങുകൾ തുടങ്ങി പലതും മാറി മാറി പരീക്ഷിച്ചു. ആനകളുടെ സഞ്ചാരം അറിയാൻ റേഡിയോ കോളർ ഘടിപ്പിക്കാനും തീരുമാനിച്ചു. പാലക്കാട് ഡിവിഷനു കീഴിൽ വാളയാർ, കഞ്ചിക്കോട്, പന്നിമട, ആറങ്ങോട്ടുകുളമ്പ‌്, കൊട്ടേക്കാട്, പടലിക്കാട്, വേനോലി, ഊരോലി, മലമ്പുഴ, ധോണി, ഞാറക്കോട്, കോർമ, അരിമണിക്കാട് എന്നീ പ്രദേശങ്ങൾ കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്. നെൽക്കൃഷി വിളവെടുപ്പിനു തയ്യാറായി നിൽക്കുമ്പോഴാണ് ആനകൾ എത്തി നശിപ്പിക്കുന്നത്.ഒരുവർഷത്തിനിടെ മുപ്പതിലധികം കാട്ടാനകളാണ് ജനവാസമേഖലയിൽ എത്തിയത്. ജില്ലയിൽ കാട്ടാനകളുടെ എണ്ണം വർധിച്ചതായാണ‌് റിപ്പോർട്ട‌്.  കുങ്കിയാനകളെ ഇറക്കി കാട്ടാനകളെ തുരത്താൻ തീരുമാനമായിരുന്നു. ഇതിനായി എത്തിച്ച മുത്തങ്ങ സൂര്യൻ മദപ്പാടിലായി. മൂന്നുമാസത്തെ നീരിനു ശേഷം അടുത്തയാഴ‌്ചയോടെ കുങ്കിയാന കാട്ടിനകത്തു പട്രോളിങ‌് ആരംഭിക്കും. 
കൂട്ടിനായി കോന്നി സുരേന്ദ്രൻ എന്ന കുങ്കിയാനയും ഉടൻ എത്തും. കാടു കയറാത്തവരെ ബലം പ്രയോഗിച്ചു കയറ്റിവിടും. മലമ്പുഴയിൽനിന്ന് കഞ്ചിക്കോടുവ
പ്രധാന വാർത്തകൾ
 Top