09 November Saturday

പെൻഷൻകാർ മാർച്ചും ധർണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ കലക്ടറേറ്റിലേക്ക്‌ നടത്തിയ മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ പി ജോസ് ഉദ്ഘാടനം ചെയ്യുന്നു

 

പാലക്കാട്‌
 കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ (കെഎസ്‌എസ്‌പിയു) കലക്ടറേറ്റിലേക്ക്‌ മാർച്ചും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ പി ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സി എസ് സുകുമാരൻ അധ്യക്ഷനായി. 
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം രാമകൃഷ്‌ണൻ, കെ രാധാദേവി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എൻ മോഹൻദാസ് സ്വാഗതവും ട്രഷറർ കെ കെ സതീശൻ നന്ദിയും പറഞ്ഞു.
പെൻഷൻ പരിഷ്‌കരണ- ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, ക്ഷാമാശ്വാസ ഗഡുക്കൾ നൽകുക, അനുവദിച്ച രണ്ടുശതമാനം ഡിഎയുടെ കുടിശ്ശിക നൽകുക, 2024 ജൂലൈ മുതലുള്ള ശമ്പള-പെൻഷൻ പരിഷ്‌കരണത്തിന്‌ അടിയന്തര നടപടി സ്വീകരിക്കുക, മെഡിസെപ്പിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. മുവായിരത്തിലേറെ പെൻഷൻകാർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top