06 October Sunday

സഹകരണമേഖലയെ തകർക്കാനുള്ള 
നീക്കത്തിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024
പാലക്കാട്‌
സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കേരള ബാങ്കിലെ ശമ്പള പരിഷ്കരണം നടപ്പാക്കുക, ജീവനക്കാരുടെ പെൻഷൻ കേരള ബാങ്ക് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 
വയനാട് ദുരിതബാധിതരെ സഹായിക്കാനുള്ള സാലറി ചലഞ്ചിൽ മുഴുവൻ അംഗങ്ങളും പങ്കാളികളാകണമെന്നും കൺവൻഷൻ അഭ്യർഥിച്ചു. കേരള ബാങ്ക് പാലക്കാട് റീജണൽ ഓഫീസിൽ ചേർന്ന കൺവൻഷൻ ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌  ടി ആർ രമേഷ് ഉദ്ഘാടനം ചെയ്തു. 
ജില്ലാ വൈസ് പ്രസിഡന്റ്‌ സി ടി രവീന്ദ്രൻ അധ്യക്ഷനായി. ബെഫി അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ സജി വർഗീസ്, ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി വി ജയദേവ്, ജില്ലാ സെക്രട്ടറി എ രാമദാസ്, ബെഫി ജില്ലാ പ്രസിഡന്റ്‌ കെ സി പ്രവീൺ എന്നിവർ സംസാരിച്ചു. എൻ രാജു സ്വാഗതവും വി പി ഷീന നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top