25 September Sunday

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് ധര്‍ണ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022
പാലക്കാട്
അവശ്യവസ്തുക്കൾക്ക് ജിഎസ്ടി ചുമത്തി വിലക്കയറ്റം സൃഷ്ടിച്ചതിനെതിരെയും കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെയും കിഫ്ബിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്കെതിരെയും എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
 ഹെഡ്പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ശശി ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ജില്ലാ കൺവീനർ വി ചാമുണ്ണി അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അം​ഗം വി ചെന്താമരാക്ഷന്‍, ജില്ലാ കമ്മിറ്റി അം​ഗം ടി കെ നൗഷാദ്, സിപിഐ ജില്ലാ സെക്രട്ടറി ടി സിദ്ധാർഥൻ, ജനതാദൾ എസ് ജില്ലാ പ്രസി‍ഡന്റ് കെ ആർ ​ഗോപിനാഥ്, കേരള കോൺ​ഗ്രസ് എം ജില്ലാ പ്രസിഡന്റ് എം കുശലകുമാർ, എൻസിപി ജില്ലാ പ്രസി‍ഡന്റ് എ രാമസ്വാമി, നൈസ് മാത്യു (കേരള കോൺ​ഗ്രസ് സ്കറിയ വിഭാ​ഗം), എ ഭാസ്‌കരൻ (എൽജെഡി), ജോയ് കാക്കനാടൻ (ജനാധിപത്യ കേരള കോൺ​ഗ്രസ്), എസ് സുനിൽ (കോൺ​ഗ്രസ് എസ്) എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top