05 August Wednesday

അങ്കണവാടി ജീവനക്കാർ അവകാശദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ അസോസിയേഷൻ നേതൃത്വത്തിൽ പാലക്കാട്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി വി സരള ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) അവകാശദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി 500 കേന്ദ്രങ്ങളിൽ ധർണ നടത്തി. 
അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കുക, വർക്കർമാർക്ക് 30,000 രൂപയും ഹെൽപ്പർമാർക്ക് 21,000 രൂപയും മിനിമം വേതനം അനുവദിക്കുക, ചെറിയ അങ്കണവാടികളെ  ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു‌ ധർണ.
പാലക്കാട്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനു മുന്നിലെ ധർണ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി സരള ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ തങ്കമണി ആലത്തൂരിലും സാറാ ഉമ്മ വടക്കഞ്ചേരിയിലും എൻ ഗീത ഒറ്റപ്പാലത്തും കെ പത്മാവതി കുഴൽമന്ദത്തും ജില്ലാ ട്രഷറർ സി അംബിക മലമ്പുഴയിലും ജില്ലാ ഭാരവാഹികളായ യമുനാദേവി ചെർപ്പുളശേരിയിലും ഉഷ തൃത്താലയിലും ഷൈലജ, സത്യഭാമ എന്നിവർ ചിറ്റൂരും കെ ബിന്ദു നെന്മാറയിലും പങ്കജവല്ലി ശ്രീകൃഷ്ണപുരത്തും രാധ, അനിത എന്നിവർ മണ്ണാർക്കാട്ടും ഉഷാകുമാരി പട്ടാമ്പിയിലും എം ഷരീഫ, ഗീത എന്നിവർ കൊല്ലങ്കോട്ടും ഉണ്ണിയമ്മ, വനജ, ഗീത എന്നിവർ പാലക്കാട്ടും പ്രമീള കേരളശേരിയിലും സംസാരിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top