14 June Monday

ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധം

ശരത്‌ കൽപ്പാത്തിUpdated: Friday Jun 11, 2021

ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ മേലേ പട്ടാമ്പിയിലെ പെട്രോൾ പമ്പിനുമുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന പ്രസിഡന്റ് എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
പെട്രോൾ, ഡീസൽ വിലവർധന പിൻവലിക്കുക, ഓട്ടോയുടെ കാലാവധി 20 വർഷമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) ജില്ലയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. യൂണിയന്റെ മേഖലാ, ഡിവിഷൻ, പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് ധർണ നടന്നത്.
രാവിലെ ഒമ്പതുമുതൽ 12 വരെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും പെട്രോൾ പമ്പ്, ബസ് സ്റ്റാൻഡ്‌ എന്നിവിടങ്ങളിലുമാണ് സമരം നടന്നത്. കോവിഡ് മാനദണ്ഡം പാലിച്ച് ഓരോ കേന്ദ്രത്തിലും പത്തിൽതാഴെ ആളുകൾ മാത്രമാണ് സമരത്തിൽ പങ്കെടുത്തത്. 
കേന്ദ്രസർക്കാരിനെതിരായ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു സമരം. സംസ്ഥാന പ്രസിഡന്റ്  എൻ ഉണ്ണികൃഷ്ണൻ പട്ടാമ്പിയിൽ   ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ എ വി സുരേഷ് കൊപ്പത്തും കെ രാധാകൃഷ്ണൻ വടക്കാഞ്ചേരിയിലും ഇ ചന്ദ്രബാബു കയില്യാടും എം കെ പ്രദീപ് കൂറ്റനാട്ടും എ പി എം റഷീദ് ഒറ്റപ്പാലത്തും  ഉദ്ഘാടനം ചെയ്തു.
പാലക്കാട്   ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ  സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌  ടി കെ നൗഷാദ് ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top