14 June Monday
അടുത്ത മാസങ്ങളിൽത്തന്നെ മൂന്നാംതരംഗം പ്രതീക്ഷിക്കുന്നതിനാൽ കൂടുതൽ ജാഗ്രത 
പുലർത്തേണ്ട സമയമാണ് ഇതെന്ന്‌ 
ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു

രോഗമുക്തി ‌
95 ‌ശതമാനത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021
തിരുവനന്തപുരം
രണ്ടാംതരംഗ കോവിഡ്‌ വ്യാപനം കുന്നിറങ്ങിയതോടെ സംസ്ഥാനത്ത്‌ കോവിഡ്‌ രോഗമുക്തരുടെ എണ്ണം 95 ശതമാനത്തിലേക്ക്‌. വ്യാഴാഴ്ചവരെയുള്ള കണക്ക് പ്രകാരം ഇതുവരെ 26.88 ലക്ഷം പേരാണ്‌ കോവിഡ്‌ ബാധിതരായത്‌. ഇതിൽ 25.42 ലക്ഷം പേർ രോഗമുക്തരായി. 94.55 ശതമാനമാണ്‌ നിലവിലെ രോഗമുക്തിനിരക്ക്‌. 
രണ്ടാംതരംഗത്തെയും നാം അതിജീവിക്കുന്നു എന്നതിന്‌ തെളിവാണ്‌ ഈ കണക്ക്‌. എന്നാൽ, അടുത്ത മാസങ്ങളിൽത്തന്നെ മൂന്നാംതരംഗം പ്രതീക്ഷിക്കുന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ് ഇതെന്ന്‌ ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. രണ്ടാംതരംഗം ശക്തമായിരുന്ന മേയിൽ രോഗമുക്തിയും ഉയർന്നുനിന്നതാണ്‌ ഈ നേട്ടത്തിനു പിന്നിൽ. 
അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വന്നതോടെയാണ്‌ സംസ്ഥാനത്ത്‌ രോഗമുക്തിനിരക്ക്‌ കുത്തനെ ഉയർന്നത്‌. പല ദിവസവും രോഗികളേക്കാൾ രോഗമുക്തരുണ്ടായതും ആശ്വാസമായി. 
ജൂൺ അവസാനത്തോടെ പ്രതിദിന രോഗനിരക്ക്‌ കുറയുകയും രോഗമുക്തി കൂടുകയും ചെയ്യുമെന്നാണ്‌ ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. 
നിലവിൽ മൂന്നാംതരംഗത്തെ അതിജീവിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകുകയാണ്‌ വകുപ്പ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top