27 May Monday

ആയിരങ്ങൾ അണിനിരന്ന‌് എൽഡിഎഫ‌് റാലികൾ

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019
പാലക്കാട‌്
എൽഡിഎഫ‌് വിജയം ഉറപ്പാണെന്ന വിളംബരമായി ആയിരങ്ങൾ അണിനിരന്ന തെരഞ്ഞെടുപ്പ‌് റാലികൾ പുരോഗമിക്കുന്നു. പഞ്ചായത്ത‌്, പ്രാദേശികാടിസ്ഥാനത്തിൽ നടക്കുന്ന റാലികളിൽ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ദേശീയ–സംസ്ഥാന നേതാക്കൾ പങ്കെടുത്ത‌് ആവേശത്തോടും അതിലേറെ ഉത്സവാന്തരീക്ഷത്തിലുമാണ‌് നടക്കുന്നത‌്. അലങ്കാരങ്ങളും വെടിക്കെട്ടും വാദ്യഘോഷങ്ങളും ഉജ്വലപ്രകടനത്തോടെയുമാണ‌് റാലി. 
ബുധനാഴ‌്ച സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌് പങ്കെടുത്ത റാലികൾ കോട്ടായി, പട്ടാമ്പി, ഷൊർണൂർ എന്നിവിടങ്ങളിൽ നടന്നു. 
 കോട്ടായിയിൽ വി മോഹനൻ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രൻ, ആലത്തൂർ പാർലമെന്റ‌്  മണ്ഡലം സെക്രട്ടറി എൻ ആർ ബാലൻ, ജില്ലാ സെക്രട്ടറിയറ്റ‌് അംഗം സി കെ ചാമുണ്ണി, കെ ബാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് കെ ശാന്തകുമാരി എന്നിവർ പങ്കെടുത്തു. ചെമ്പൈ വിദ്യാപീഠം സെക്രട്ടറി കീഴത്തൂർ മുരുകൻ, പ്രസിഡന്റ‌് സുരേഷ് എന്നിവർ പ്രകാശ് കാരാട്ടിനെ പൊന്നാട അണിയിച്ച്  സ്വീകരിച്ചു. ടി -കെ ദേവദാസ് സ്വാഗതവും ടി എം സുനിൽകുമാർ നന്ദിയും പറഞ്ഞു. 
പട്ടാമ്പിയിൽ ഇ പി ശങ്കരൻ അധ്യക്ഷനായി. എം ചന്ദ്രൻ, കെ പി സുരേഷ‌് രാജ‌്, പി മമ്മിക്കുട്ടി, ടി കെ നാരായണദാസ‌്, എൻ ഉണ്ണിക്കൃഷ‌്ണൻ, സുബൈദാ ഇസ‌്ഹാഖ‌്, അഡ്വ. വി കെ കൃഷ‌്ണകുമാർ, മുഹമ്മദ‌് മുഹസിൻ എംഎൽഎ, സി അച്യുതൻ എന്നിവർ പങ്കെടുത്തു.
 ഷൊർണൂർ ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പ്റാലി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. അഷറഫ് അലി വല്ലപ്പുഴ അധ്യക്ഷനായി. കെ ബി സുഭാഷ്, എം ആർ മുരളി, പി കെ ശശി എംഎൽഎ, പി കെ സുധാകരൻ, ആർ ജി പിള്ള, വി വിമല, എം കെ ജയപ്രകാശ്, എം എ കൃഷ്ണൻകുട്ടി, എം ഭാസ്കരൻ, പി അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എസ് കൃഷ്ണ ദാസ് സ്വാഗതവും ലോക്കൽ സെക്രട്ടറി എൻ ഡി ദിൻഷാദ് നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top